0%

Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]

Author : Shanushinu Read All Parts 86.6K

നിന്ന് ഒലിച്ചു ഇറങ്ങുന്നത്. അങ്ങനെയുള്ള തന്നെ തൊടാൻ ഈ നിസ്സാരനായ കാവൽക്കാരന് എന്ത് യോഗ്യതയാണുള്ളത്?!

ആ ചിന്ത വന്ന നിമിഷം, ജസ്‌നയുടെ ഉള്ളിലെ ഭയമെല്ലാം അപ്രത്യക്ഷമായി. പകരം, ബാംഗ്ലൂരിലെ ആ ഇരുപത്തിയഞ്ചാം നിലയിലെ ചില്ലുജാലകത്തിന് മുന്നിൽ നിന്നപ്പോൾ അവളിൽ നിറഞ്ഞ ആ മഹാറാണിയുടെ അധികാരവും തണുത്ത ഗാംഭീര്യവും അവളുടെ കണ്ണുകളിലേക്ക് ഇരച്ചുകയറി!

അവൾ തലയുയർത്തി. കണ്മഷിയെഴുതിയ അവളുടെ വലിയ കണ്ണുകൾ തീക്കനലുകൾ പോലെ ആ ഓഫീസറുടെ കണ്ണുകളിലേക്ക് തറഞ്ഞുനിന്നു.

അയാളുടെ ഷർട്ടിൽ പിൻ ചെയ്തു വെച്ചിരുന്ന അയാളുടെ പേര് നോക്കി ഹിന്ദി വശമില്ലാതിരുന്ന അവൾ, ഒരിറ്റ് വിറയൽ പോലുമില്ലാത്ത, ഐസ് പോലെ തണുത്തുറഞ്ഞ ശബ്ദത്തിൽ ഇംഗ്ലീഷിൽ അയാളുടെ മുഖത്തുനോക്കി പറഞ്ഞു:

"Mr. Shivraj Jindal, You don't know whom I belong to... If you go ahead to do to me, what you have in your mind, it will be game over for you!" (Mr. ശിവരാജ് ജിൻഡാൽ, ഞാൻ ആരുടെ പെണ്ണാണെന്ന് നിനക്കറിയില്ല... നീയിപ്പോൾ ചെയ്യാൻ തുടങ്ങുന്നത് തുടർന്നാൽ, അതോടെ നിന്റെ കളി അവസാനിക്കും!)

ഒരു സാധാരണ നാട്ടിൻപുറത്തുകാരി പെണ്ണിന്റെ യാചനയായിരുന്നില്ല ആ ശബ്ദത്തിൽ; മറിച്ച് ഒരൊറ്റ ഫോൺ കോൾ കൊണ്ട് തന്റെ യൂണിഫോമും ജീവിതവും ഭസ്മമാക്കാൻ കഴിവുള്ള ഏതോ വലിയൊരു അധോലോക ചക്രവർത്തിയുടെ റാണിയുടെ ആജ്ഞയായിരുന്നു അത് എന്ന് അവൻ തോന്നി! അവളുടെ കയ്യിലിരുന്ന 'ഡിപ്ലോമാറ്റിക് വി.ഐ.പി' ബോർഡിംഗ് പാസ്സിലേക്കും, അവളുടെ കണ്ണുകളിലെ ആ ഭയാനകമായ ആത്മവിശ്വാസത്തിലേക്കും നോക്കിയ ആ ഓഫീസറുടെ നട്ടെല്ലിലൂടെ ഒരു

💬 Comments

View all comments