0%

Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]

Author : Shanushinu Read All Parts 88K

ഇന്നേക്ക് കൃത്യം ഏഴ് ആഴ്ചകൾ കഴിഞ്ഞിരിക്കുന്നു! അതിലും ഭയാനകമായ സത്യം അതായിരുന്നില്ല—ഷാഹിദ് പോയി ഒരാഴ്ച കഴിഞ്ഞ്, അതായത് ഡിസംബർ പകുതിയിൽ താൻ ബാംഗ്ലൂരിലേക്ക് പോകുന്നതിന് പത്തു ദിവസം മുൻപ്, തനിക്ക് കൃത്യമായി മാസമുറ വന്നിരുന്നു! ആ അഞ്ചു ദിവസങ്ങളിൽ താൻ നിസ്കരിക്കാതിരുന്നതും കുളിച്ചു ശുദ്ധിയായതുമെല്ലാം താഴെയിരിക്കുന്ന നബീസുമ്മാക്കും മഞ്ചേരിയിലെ സ്വന്തം ഉമ്മയ്ക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്!

അതിനുശേഷം—ഡിസംബർ അവസാന ആഴ്ചയിലാണ് താൻ ബാംഗ്ലൂരിലേക്ക് പോയത്!

അവിടെ ഇരുപത്തിയഞ്ചാം നിലയിലെ പ്രസിഡൻഷ്യൽ സ്യൂട്ടിൽ വെച്ചും, നന്ദി ഹിൽസിലെ ചില്ലുമാളികയിൽ വെച്ചും, മെയ്ബാക്ക് കാറിൽ വെച്ചും നീണ്ട അഞ്ചു പകലും നാല് രാത്രിയും ഒരുപാട് തവണ രോഹിത് കുമാർ തന്നിലേക്ക് യാതൊരു മറയുമില്ലാതെ പെയ്തിറങ്ങിയ ആ നിമിഷങ്ങൾ! ഒരിക്കൽപ്പോലും ഒരു പ്രതിരോധവും ഉപയോഗിക്കാൻ തങ്ങളിരുവരും ചിന്തിച്ചിരുന്നില്ല!

നന്ദി ഹിൽസിലെ ഗ്ലാസ് പവലിയനിൽ വെച്ച് രോഹിത്തേട്ടൻ്റെ കൂട്ടുകാരൻ ആ ഡോക്റ്റർ പറഞ്ഞ വാക്കുകൾ അവളുടെ കാതിൽ ഇടിമുഴക്കം പോലെ മുഴങ്ങി—'നിങ്ങളുടെ ഈ സ്നേഹത്തിന്റെ അടയാളമായിട്ട് ആരോഗ്യമുള്ള, സുന്ദരന്മാരായ കുഞ്ഞുങ്ങളുടെ ചിരി കൊണ്ട് നിങ്ങളുടെ വീട് നിറയട്ടെ എന്ന് ഞാൻ ഹൃദയം നിറഞ്ഞ് പ്രാർത്ഥിക്കുന്നു!.'

"എന്റെ പടച്ചോനെ..." ജസ്‌ന കൈകൾ കൊണ്ട് സ്വന്തം വയറ്റിൽ അമർത്തിപ്പിടിച്ച് കട്ടിലിലേക്ക് ഇരുന്നുപോയി!

താൻ ഗർഭിണിയാണെങ്കിൽ... ഇതിൽ സംശയത്തിന് ഒരിടവുമില്ല—ഇത് രോഹിത് കുമാറിന്റെ കുഞ്ഞാണ്!

ഭർത്താവ് കടൽക്കടന്നു പോയി ഏഴ് ആഴ്ചകൾക്ക് ശേഷം, ഇടയിലൊരു മാസമുറയും കഴിഞ്ഞുനിൽക്കുന്ന ഒരു മുസ്ലിം പെൺകുട്ടി മഞ്ചേരിയിലെ തറവാട്ടിലിരുന്ന് ഗർഭിണിയായാൽ എന്ത് സംഭവിക്കും?!

അവളുടെ കൺമുന്നിൽ ഇരുട്ട് കയറുന്നതുപോലെ തോന്നി. ഇതറിഞ്ഞാൽ നബീസുമ്മ അന്നുതന്നെ തന്നെ വീട്ടിൽ

💬 Comments

View all comments