Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]
നിറഞ്ഞുവന്നു! അയാൾ ഫോൺ സ്ക്രീനിലെ ജസ്‌നയുടെ മുഖത്തേക്ക് വിരൽത്തുമ്പുകൊണ്ട് തൊട്ടു.
"എന്റെ വാവേ... എന്റെ പൊന്നുമോളേ..." രോഹിത്തിന്റെ ഗാംഭീര്യമുള്ള ശബ്ദം സന്തോഷം കൊണ്ട് ഇടറിപ്പോയി. "നീ... നീ സത്യമാണോ ഈ പറയുന്നത് ചക്കരേ?! നമ്മുടെ കുഞ്ഞാണോ നിന്റെ ഉള്ളിൽ?!"
"അതെ ഏട്ടാ... രണ്ട് കിറ്റിലും നോക്കി, മുപ്പത് സെക്കൻഡ് തികയും മുൻപേ രണ്ട് വരയും കട്ടയ്ക്ക് തെളിഞ്ഞുവന്നു!" ജസ്‌ന നെഞ്ചത്ത് കൈവെച്ച് കരഞ്ഞുകൊണ്ട് പറഞ്ഞു. എന്നാൽ അടുത്ത നിമിഷം അവളുടെ കരച്ചിൽ ഭയത്തിന്റെ കൊടുങ്കാറ്റായി മാറി:
"പക്ഷേ ഏട്ടാ... ഒന്ന് ആലോചിച്ചു നോക്ക്! ഇക്ക കാനഡയിലേക്ക് തിരിച്ചു പോയിട്ട് ഏഴ് ആഴ്ചയായി! ഡിസംബർ ആദ്യം എനിക്ക് പീരീഡ്സ് ആയ കാര്യം ഇവിടുത്തെ ഉമ്മയ്ക്കും എന്റെ ഉമ്മയ്ക്കും നല്ലോണം അറിയാം, അന്ന് അഞ്ചു ദിവസം ഞാൻ നിസ്കരിച്ചിട്ടില്ല! ഇപ്പോൾ ഇക്കയുടെ ഉമ്മ പറയുന്നത് ഫെബ്രുവരി അവസാനം തറവാട്ടിലെ മൗലൂദും കല്യാണവും കഴിഞ്ഞിട്ടേ എന്നെ കാനഡയിലേക്ക് വിടൂ എന്നാണ്! ഇക്കയാണെങ്കിൽ ഉമ്മ പറയുന്നതിന് അപ്പുറം ഒരക്ഷരം മിണ്ടുന്നുമില്ല!"
ജസ്‌നയുടെ ശബ്ദം വിറച്ചു; അവൾ തറയിലിരുന്ന് കിതച്ചു: "ഏട്ടാ... ഞാൻ ഇനി ഒരു മാസം കൂടി ഇവിടെ നിന്നാൽ എന്റെ വയറ്റിലെ കുഞ്ഞിന് രണ്ടര മാസമാകും! ഇപ്പോൾത്തന്നെ എനിക്ക് തലകറക്കവും ക്ഷീണവും തുടങ്ങിയിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ ഞാൻ ഇവിടെ വെച്ച് ഛർദ്ദിച്ചാൽ ഉമ്മ അപ്പോൾത്തന്നെ എന്നെ ആശുപത്രിയിൽ കൊണ്ടുപോകും! ഡോക്ടർ സ്കാൻ ചെയ്തു നോക്കിയാൽ ഡിസംബർ പകുതിയിലാണ് ഞാൻ ഗർഭിണിയായതെന്ന് കണ്ടുപിടിക്കും... എന്റെ പടച്ചോനെ, അതോടെ എല്ലാം തീരും ഏട്ടാ! എന്റെ പാവം ഉപ്പ... എന്റെ ഉപ്പ അങ്ങാടിയിൽ തലയുയർത്താൻ പറ്റാതെ
💬 Comments
View all comments