0%

Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]

Author : Shanushinu Read All Parts 89.9K

വായ കഴുകി ജസ്‌ന അടുപ്പിലെ തീയണച്ചു. ജനലുകളെല്ലാം തുറന്നിട്ടു.

അപ്പോഴേക്കും തട്ടത്തിൻ്റെ തുമ്പുകൊണ്ട് കണ്ണുതുടച്ചും ചുമച്ചും കൊണ്ട് നബീസുമ്മ വാതിൽക്കൽ വന്നുനിന്ന് അകത്തേക്ക് നോക്കി. സിങ്കിനരികിൽ നിന്ന് കണ്ണുതുടച്ച് ചുമയ്ക്കുന്ന ജസ്‌നയെയാണ് ഉമ്മ കണ്ടത്.

"എന്തൊരു കയ്യബദ്ധമാടീ ജസ്‌നാ നീ ഈ കാണിച്ചത്?! കണ്ണ് കണ്ടുകൂടേ നിനക്ക്?!" ഉമ്മ ചുമച്ചുകൊണ്ട് തന്നെ ശകാരിച്ചു: "ഒരു പ്ലേറ്റ് എടുക്കാൻ പറഞ്ഞപ്പോഴേക്കും ടിന്നോടെ മുളകുപൊടി തട്ടി എണ്ണയിലേക്കിട്ടു! എന്റെ ശ്വാസം പോയി... നീയിവിടെ കിടന്ന് ഓക്കാനിച്ചിട്ട് ചാകാറായല്ലോ! ഇറങ്ങി വാ ഇങ്ങോട്ട് പുറത്തേക്ക്!"

"അത്... കൈ തട്ടിപ്പോയതാ ഉമ്മാ... പുക തൊണ്ടയിൽ കയറിയിട്ട് ശ്വാസം കിട്ടിയില്ല..." ജസ്‌ന ചുവന്ന കണ്ണുകളോടെയും വിറയ്ക്കുന്ന കാലുകളോടെയും പുറത്തേക്കിറങ്ങി.

നബീസുമാക്ക് ഒരിറ്റ് സംശയം പോലും തോന്നിയിട്ടില്ല!

മുറ്റത്തെ തണുത്ത കാറ്റിലേക്ക് ഇറങ്ങിനിന്നപ്പോൾ ജസ്‌നയുടെ ഹൃദയം നെഞ്ചിൻകൂട് തകർത്ത് പുറത്തുവരുന്നതുപോലെ ഇടിക്കുകയായിരുന്നു.

ഇന്ന് രാവിലെ മുളകുപൊടിയിലൂടെ താൻ രക്ഷപ്പെട്ടു—പക്ഷേ നാളെ? മറ്റന്നാൾ?

ഇനിയും ഈ വീട്ടിൽ നിന്നാൽ താൻ പിടിക്കപ്പെടും എന്നതിൽ ഒരു സംശയവുമില്ല! അവൾ മുകളിലത്തെ നിലയിലുള്ള തന്റെ മുറിയുടെ ജനലിലേക്ക് നോക്കി—അങ്ങ് കാനഡയിലിരിക്കുന്ന രോഹിത് കുമാർ ഇന്ന് വൈകുന്നേരത്തിനുള്ളിൽ തീർക്കാൻ പോകുന്ന ആ മായാജാലത്തിൽ മാത്രമായിരുന്നു ഇനി അവളുടെയും അവളുടെ വയറ്റിലെ കുഞ്ഞിന്റെയും ജീവൻ തൂങ്ങിക്കിടന്നിരുന്നത്!

___________________

അന്ന് രാവിലെ അടുക്കളയിൽ വെച്ച് തിളച്ച വെളിച്ചെണ്ണയിലേക്ക് മുളകുപൊടി തട്ടിയിട്ട് സ്വന്തം ഗർഭകാലത്തെ ഓക്കാനം മറച്ചുപിടിച്ച ആ നിമിഷത്തിന്റെ വിറയൽ, ഉച്ചകഴിഞ്ഞിട്ടും ജസ്‌നയുടെ നാഡികളിൽ നിന്ന് വിട്ടുമാറിയിരുന്നില്ല.

കുളിച്ച് വസ്ത്രം മാറിയിട്ടും തന്റെ മുടിയിഴകളിലും ചർമ്മത്തിലും ആ കരിഞ്ഞ മുളകിന്റെയും ഉണക്കച്ചെമ്മീന്റെയും രൂക്ഷമായ ഗന്ധം

💬 Comments

View all comments