0%

Chapter Title : പാപശൽഭം 22 [Shanushinu] [ഉദരത്തിലെ രഹസ്യം]

Author : Shanushinu Read All Parts 93.5K

കുഞ്ഞ് തന്നിൽ നിന്നുള്ളതാണെന്ന് ഷാഹിദിനെ നൂറുശതമാനം വിശ്വസിപ്പിക്കണമെങ്കിൽ—നാളെ രാത്രി ടൊറന്റോയിലെ ആ ഫ്ലാറ്റിൽ ചെല്ലുമ്പോൾ, കണ്ണുകളടച്ചുകൊണ്ട് ഒരു തവണ കൂടി താൻ ഇക്കാക്ക് തന്റെ ശരീരം വിട്ടുകൊടുക്കേണ്ടി വരും!

തന്റെ ആത്മാവും മനസ്സും രോഹിത് കുമാറിന്റെ ഭാര്യയായി മാറിക്കഴിഞ്ഞ സ്ഥിതിക്ക്, സ്വന്തം കുഞ്ഞിന്റെ ഭാവിക്ക് വേണ്ടി ഒരു അമ്മ ചെയ്യേണ്ടിവരുന്ന ഏറ്റവും വലിയൊരു ത്യാഗം ആയിരുന്നു അത്!

ജസ്‌ന കണ്ണുകളടച്ച് ദീർഘമായൊന്ന് ശ്വാസമെടുത്തു. തന്റെ വയറ്റിൽ കിടക്കുന്ന കുഞ്ഞിന് വേണ്ടി ആ അവസാനത്തെ കടമ്പയും കടന്ന്, മിസ്സിസാഗയിലെ മഞ്ഞുപെയ്യുന്ന ആകാശത്തിന് കീഴെ രോഹിത് കുമാറിന്റെ യഥാർത്ഥ റാണിയായി ജീവിക്കാൻ തന്നെ അവൾ മനസ്സിലുറപ്പിച്ചു.

"ഇത്ത... കാർ റെഡിയായി, ഇറങ്ങാം!" താഴെ നിന്ന് സഫയുടെ വിളി വന്നു.

ജസ്‌ന മുറിയിലെ വിളക്കണച്ചു. ഹാൻഡ്ബാഗ് തോളിലിട്ട്, ഒരിക്കൽക്കൂടി ആ പഴയ വീടിന്റെ പടികൾ ചവിട്ടി അവൾ പുറത്തെ രാത്രിയിലേക്കും തന്റെ പുതിയ ജീവിതത്തിലേക്കും ഇറങ്ങിനടന്നു!

തുടരും.....

💬 Comments

View all comments