Chapter Title : പാപശൽഭം 23 [Shanushinu] [മഞ്ഞിലെ കെണി]
ചേർന്ന് ആ കളി കളിച്ചില്ലായിരുന്നെങ്കിൽ, അടുത്ത മാസം ഈ ഉപ്പ നാട്ടുകാരുടെ മുന്നിൽ വെച്ച് അപമാനം കൊണ്ട് മരിച്ചുവീഴുമായിരുന്നു!
ഉപ്പയുടെ ജീവനും അഭിമാനവും കാക്കാൻ വേണ്ടിയാണ് താൻ ഇപ്പോൾ ഈ യാത്ര പോകുന്നത് എന്ന ചിന്തയിൽ അവൾ ഉപ്പയുടെ കൈകളിൽ അമർത്തി ഉമ്മവെച്ചു.
"എനിക്ക് വേണ്ടി പ്രാർത്ഥിക്കണം ട്ടോ ഉപ്പാ..." അവൾ വിതുമ്പിക്കൊണ്ട് പറഞ്ഞു.
അവസാനം സഫ ഓടിവന്ന് അവളുടെ കഴുത്തിലൂടെ കൈചുറ്റി കെട്ടിപ്പിടിച്ചു.
"ഇത്താ... ഇത്ത പോയിക്കഴിഞ്ഞാൽ ആ വീട്ടിൽ പിന്നെ എനിക്ക് ആരുമില്ല! അവിടെ ചെന്നിട്ട് എന്നെ മറക്കരുത് ട്ടോ ഇത്താ, എല്ലാ ദിവസവും വീഡിയോ കോൾ വിളിക്കണം!"
സഫയുടെ കവിളിൽ തലോടി യാത്ര പറഞ്ഞ ശേഷം, ജസ്‌ന നബീസുമ്മയുടെ അരികിലേക്ക് ചെന്നു. അമ്മായിയമ്മയുടെ മുഖത്തെ ദേഷ്യം കണ്ടിട്ടും ജസ്‌ന വളരെ ഭവ്യതയോടെ അവരുടെ കൈപിടിച്ച് കവിളോട് ചേർത്തു: "പോയിട്ട് വരാം ഉമ്മാ... പൊരുത്തപ്പെടണം."
നബീസുമ്മ താല്പര്യമില്ലാത്ത മട്ടിൽ കൈയൊന്ന് തൊട്ട് തലയാട്ടുക മാത്രമാണ് ചെയ്തത്. "ആം... അവിടെ ചെന്നിട്ട് ചെക്കനെക്കൊണ്ട് നമ്മളെയൊക്കെ മറപ്പിക്കാതിരുന്നാൽ മതി," എന്ന് ഉമ്മ പിറുപിറുത്തത് കേട്ടെങ്കിലും ജസ്‌ന അതൊന്നും ഗൗനിച്ചില്ല.
ട്രോളി തള്ളിക്കൊണ്ട് ടെർമിനലിന്റെ വലിയ ചില്ലുവാതിലുകൾ കടന്ന് സി.ഐ.എസ്.എഫ് ഗാർഡുകളുടെ മുന്നിലൂടെ അകത്തേക്ക് കാലെടുത്തുവെച്ചപ്പോൾ, ജസ്‌ന തിരിഞ്ഞുനിന്ന് പുറത്തുനിൽക്കുന്ന പ്രിയപ്പെട്ടവർക്ക് നേരെ കൈവീശി. ചില്ലുവാതിലുകൾ അവൾക്ക് പിന്നിൽ അടഞ്ഞ നിമിഷം—മഞ്ചേരിയിലെ തന്റെ പഴയ ജീവിതത്തിന് മീതെ ഒരു തിരശ്ശീല വീഴുകയാണെന്നും, ഇനി താൻ നടക്കാൻ പോകുന്നത് പ്രവചിക്കാൻ കഴിയാത്ത ഒരായിരം അപകടങ്ങൾ നിറഞ്ഞ പുതിയൊരു ലോകത്തേക്കാണെന്നും അവൾക്ക് തോന്നി.
ടിക്കറ്റ് എമിറേറ്റ്സിൻ്റെ ആണെങ്കിലും കോഴിക്കോട് നിന്ന് ദുബായ്
💬 Comments
View all comments