Chapter Title : പാപശൽഭം 23 [Shanushinu] [മഞ്ഞിലെ കെണി]
മുത്തേ... അവസാനം നീ എത്തിയല്ലോ ഡാ എന്റെ അടുത്തേക്ക്! എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല!" ഷാഹിദ് അവളുടെ ഹിജാബിന് മുകളിലൂടെ നെറ്റിയിലും കവിളിലും ഉമ്മവെച്ചു. തുടർന്ന് അവൾക്ക് തണുക്കാതിരിക്കാൻ താൻ വാങ്ങിക്കൊണ്ടുവന്ന വലിയ വിന്റർ ജാക്കറ്റ് അവളുടെ കറുത്ത പർദ്ദയ്ക്ക് മുകളിലൂടെ അവൻ ഇട്ടുകൊടുത്തു.
ജസ്ന ഒന്നിനും കുറവ് വരുത്താതെ അവന്റെ നെഞ്ചിലേക്ക് ചാരിനിന്ന് സ്നേഹത്തോടെ പുഞ്ചിരിച്ചു.
ഷാഹിദ് അവളുടെ തോളിലൂടെ കൈചുറ്റിപ്പിടിച്ച്, എക്സിറ്റ് ഗേറ്റിലേക്ക് തിരിഞ്ഞ് നടക്കാൻ ആഞ്ഞ കൃത്യം ആ സെക്കൻഡിലാണ്—
അവരുടെ തൊട്ടരികിലുണ്ടായിരുന്ന 'വി.ഐ.പി ഡിപ്ലോമാറ്റിക് എക്സിറ്റ്' (VIP Diplomatic Exit) ചില്ലുവാതിലുകൾ തുറന്നത്!
കറുത്ത സ്യൂട്ട് ധരിച്ച രണ്ട് ആജാനുബാഹുക്കളായ വിദേശ സെക്യൂരിറ്റി ഗാർഡുകളുടെ അകമ്പടിയോടെ, കാൽമുട്ടോളം നീളമുള്ള കറുത്ത ഇറ്റാലിയൻ ഓവർകോട്ടും ധരിച്ച്, ഒരു ചക്രവർത്തിയെപ്പോലെ തലയുയർത്തി അവിടേക്ക് ഇറങ്ങിവന്ന ആ മനുഷ്യനെ കണ്ടതും ഷാഹിദ് നിന്നിടത്തുതന്നെ തറഞ്ഞുനിന്നുപോയി!
"എന്റെ പടച്ചോനെ... പൊന്നൂ, ദാ അങ്ങോട്ട് നോക്ക്! ഞാൻ പറ്റെ മറന്നു... രോഹിത്തേട്ടൻ്റെ PA പറഞ്ഞിരുന്നു, രോഹിതേട്ടൻ ദുബായിൽ എന്തോ പോർട്ട് ഇഷ്യൂ ഉള്ളത് കാരണം രണ്ടു ദിവസം മുന്നേ പോയിരുന്നത്.. അപ്പൊ പുള്ളിയും സെയിം ഫ്ലൈറ്റിൽ ആവും തിരിച്ചു വന്നത്.... " ഷാഹിദ് ആവേശം കൊണ്ട് തുള്ളിച്ചാടി ജസ്നയുടെ കൈയിൽ പിടിച്ചുകുലുക്കി: "പൊന്നൂ, ദാ രോഹിത് ഏട്ടൻ! നീ ഇതുവരെ ഫോണിലല്ലേ ഏട്ടനെ കണ്ടിട്ടുള്ളൂ—വാ, നേരിട്ട് ഒന്ന് കണ്ട് നന്ദി പറയാം!"
ജസ്നയുടെ ഹൃദയം തൊണ്ടക്കുഴിയിലേക്ക് ഇടിച്ചുകയറി!
താനും രോഹിത് ഏട്ടനും ഒരേ വിമാനത്തിൽ—ഒരേ കിടക്കയിൽ, അതും പുള്ളിയുടെ മടിയിൽ കയറി ഇരുന്നാണ് താൻ വന്നത്. പതിനാല് മണിക്കൂർ ഒന്നിച്ചുകിടന്ന്
💬 Comments
View all comments