0%

Chapter Title : പാപശൽഭം 23 [Shanushinu] [മഞ്ഞിലെ കെണി]

Author : Shanushinu Read All Parts 54.4K

വാക്കുകളുടെ അർഥം പക്ഷേ ശരിയായി രീതിയിൽ രോഹിതിന് മാത്രമേ മനസ്സിലായുള്ളൂ...രോഹിത് കുമാറിന്റെ ആഴമുള്ള കറുത്ത കണ്ണുകൾ അവളുടെ കണ്ണുകളിലേക്ക് തറഞ്ഞുനിന്നു. അയാളുടെ ചുണ്ടുകളിൽ ഷാഹിദിന് മനസ്സിലാകാത്തതും എന്നാൽ ജസ്‌നയുടെ നട്ടെല്ലിലൂടെ തീ പായിക്കുന്നതുമായ അങ്ങേയറ്റം നിഗൂഢവും വശ്യവുമായ ഒരു പുഞ്ചിരി വിരിഞ്ഞു!

"അവസാനം നമ്മുടെ പൊന്നുവിനെ നേരിട്ട് കാണാൻ പറ്റിയല്ലോ. വെൽക്കം ടു കാനഡ മൈ ഡിയർ..." രോഹിത് കുമാർ ഗാംഭീര്യമുള്ള സ്വരത്തിൽ അവളുടെ കണ്ണുകളിലേക്ക് നോക്കി തുടർന്നു: "Take good care of her tonight—It must have been a very eventful—and very long—flight!" (ഇന്ന് രാത്രി അവളെ നന്നായി നോക്കിക്കോളൂ ഷാഹിദ്... വളരെ നീണ്ടതും ക്ഷീണിപ്പിക്കുന്നതുമായ ഒരു യാത്ര കഴിഞ്ഞു വരികയാണ് അവൾ. സംഭവബഹുലമായൊരു നീണ്ട വിമാനയാത്ര തന്നെയായിരുന്നിരിക്കണം അത്!)

ആ വാക്കുകളിലെ ഒളിയമ്പുകൾ ജസ്‌നയുടെ കവിളുകളെ ചുവപ്പിച്ചു.

"തീർച്ചയായും ഏട്ടാ! ഞാൻ പൊന്നുവിനെ നന്നായി നോക്കിക്കോളാം!" ഷാഹിദ് സന്തോഷത്തോടെ തലകുനിച്ചു.

രോഹിത് കുമാർ അവസാനമായി ജസ്‌നയെ നോക്കി ഒന്ന് കണ്ണിറുക്കി കാണിച്ച ശേഷം തന്റെ കറുത്ത റോൾസ്-റോയ്സ് കാറിനരികിലേക്ക് നടന്നുപോയി.

ജസ്‌നയെ ചേർത്തുപിടിച്ച് ഷാഹിദ് പാർക്കിംഗ് ഏരിയയിലേക്കും നടന്നു—ഇന്ന് രാത്രി മിസ്സിസാഗയിലെ ആ കിടപ്പുമുറിയിൽ വെച്ച് ഈ പാവം മനുഷ്യന്റെ കൈകളിലൂടെത്തന്നെ തന്റെ വയറ്റിലെ രോഹിത് കുമാറിന്റെ കുഞ്ഞിന് നിയമപരമായൊരു കവചം തീർക്കാനുള്ള ആ അവസാനത്തെ നാടകത്തിലേക്ക്!

ടൊറന്റോ പിയേഴ്സൺ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അറൈവൽ ഹാളിലെ ആ തിരക്കിനിടയിൽ വെച്ച്, കറുത്ത കാഷ്മീർ ഓവർകോട്ട് ധരിച്ച രോഹിത് കുമാർ തന്റെ അംഗരക്ഷകരോടൊപ്പം വി.ഐ.പി ചില്ലുവാതിലുകൾ കടന്ന് പുറത്തെ മഞ്ഞിലേക്ക് നടന്നുപോയ

💬 Comments

View all comments