0%

Chapter Title : പാപശൽഭം 23 [Shanushinu] [മഞ്ഞിലെ കെണി]

Author : Shanushinu Read All Parts 54.4K

ഇട്ട് മഞ്ഞിലേക്ക് ഇറങ്ങിയാൽ വിരലുകൾ മരവിച്ചുപോകും. ദാ, ഇവിടെ ഈ കസേരയിലിരിക്ക്... ഇന്നലെ രാത്രി കാലാവസ്ഥ നോക്കിയിട്ട് ഞാൻ എന്റെ കുട്ടിക്ക് വേണ്ടി വാങ്ങിയ വിന്റർ ബൂട്ട്സ് ആണിത്!"

ഷാഹിദ് അവളെ ടെർമിനലിന്റെ അരികിലെ ഇരിപ്പിടത്തിലേക്ക് ഇരുത്തി. തുടർന്ന് മറ്റുള്ളവർ നോക്കിനിൽക്കെത്തന്നെ, അവളുടെ കാൽക്കൽ മുട്ടുകുത്തിയിരുന്ന് അവൻ ഒരു കവറിൽ നിന്ന് തൂവെള്ള ഫർ (Fur) ഉള്ള കട്ടിയുള്ള വിന്റർ ബൂട്ട്സ് പുറത്തേക്കെടുത്തു. അവളുടെ ഷൂസ് അഴിച്ച് മാറ്റി, സ്വന്തം കൈകൊണ്ട് തന്നെ അവൻ ആ ചൂടുള്ള ബൂട്ട്സ് അവളുടെ കാലുകളിലേക്ക് ഇട്ടുകൊടുത്തു.

ജസ്‌നയുടെ ഉള്ളിലൂടെ സഹതാപവും വാത്സല്യവും കലർന്നൊരു നൊമ്പരം കടന്നുപോയി. പാവം മനുഷ്യൻ! തന്നെ എത്രമാത്രം സ്നേഹിക്കുന്നുണ്ട് ഇവൻ!

"എന്തിനാ ഇക്കാ നിലത്തിരുന്ന് ഇതൊക്കെ ചെയ്യുന്നത്? എനിക്ക് തനിയെ ഇടാൻ പറ്റില്ലേ..." അവൾ വളരെ മൃദുവായ, യാത്രാക്ഷീണം കലർന്ന ഒരു ഭാര്യയുടെ സ്വരത്തിൽ അവന്റെ തോളിൽ തലോടിക്കൊണ്ട് പറഞ്ഞു. അവളുടെ ആ പതിഞ്ഞ ശബ്ദത്തെയും നിശ്ശബ്ദതയെയും നീണ്ട വിമാനയാത്രയുടെ തളർച്ചയും നാട്ടിൻപുറത്തുകാരിയുടെ നാണവുമായിട്ടാണ് ഷാഹിദ് വായിച്ചെടുത്തത്.

അവർ ലഗേജ് ട്രോളിയുമായി വിമാനത്താവളത്തിന്റെ കവചിതമായ പാർക്കിംഗ് ഗ്യാരേജിലേക്ക് നടന്നു.

പുറത്തെ കാനഡയുടെ തണുത്ത രാത്രികാറ്റ് മുഖത്തടിച്ചപ്പോൾ ജസ്‌ന ഒന്ന് വിറച്ചു. ഷാഹിദ് അവളെ തന്റെ കക്ഷത്തിനുള്ളിലേക്ക് ചേർത്തുപിടിച്ച് കറുത്ത നിറത്തിലുള്ള തന്റെ പുതിയ സെഡാൻ കാറിനരികിലേക്ക് നടത്തിച്ചു.

തണുപ്പത്ത് വിൻഡ്‌ഷീൽഡിൽ ഉറഞ്ഞുകൂടിയിരുന്ന മഞ്ഞുപാളികൾ അവൻ നേരത്തെ തന്നെ ചുരണ്ടി മാറ്റി വൃത്തിയാക്കി വെച്ചിരുന്നു. കാറിന്റെ എഞ്ചിനും ഹീറ്ററും മുൻകൂട്ടി ഓൺ ചെയ്തിട്ടിരുന്നതുകൊണ്ട്, ഡോർ തുറന്ന് അകത്തേക്ക് കയറിയ ജസ്‌നയെ സ്വീകരിച്ചത് അങ്ങേയറ്റം സുഖകരമായൊരു ഇളംചൂടായിരുന്നു.

അവൾ

💬 Comments

View all comments