0%

Chapter Title : പാപശൽഭം 23 [Shanushinu] [മഞ്ഞിലെ കെണി]

Author : Shanushinu Read All Parts 33K

എന്നെ കണ്ടിരുന്നു മോളേ," കുഞ്ഞുമോൻ ഹാജി സീറ്റ് ബെൽറ്റ് ഇടുന്നതിനിടയിൽ വാതോരാതെ സംസാരിച്ചു: "മോൾ കാനഡയിലേക്ക് ഷാഹിദിന്റെ അടുത്തേക്ക് പോവുകയാണെന്നും, ദുബായ് വരെ ഒറ്റയ്ക്കാണെന്നും ഉമ്മർ എന്നോട് പറഞ്ഞു. അപ്പോഴാ ഞാനും പറയുന്നത് ഞാനും ഇതേ ഫ്ലൈറ്റിൽ ദുബായിലെ മകന്റെ അടുത്തേക്ക് പോവുകയാണെന്ന്! ഉമ്മറിന് അതോടെ സമാധാനമായി, മോളെ ദുബായ് എത്തുന്നതുവരെ ഒന്ന് ശ്രദ്ധിച്ചോളണേ കുഞ്ഞാനെ എന്ന് എന്നെ പ്രത്യേകം ഏൽപ്പിച്ചിട്ടാ നിന്റെ ഉപ്പ വിട്ടത്! നീ ഇക്കോണമിയിലായിരിക്കും എന്നാ ഞാൻ കരുതിയത്, നോക്കുമ്പോൾ ഇയ്യു ഇതാ ഇവിടെ എൻ്റെ തൊട്ടടുത്ത് ബിസിനസ്സ് ക്ലാസ്സിൽ! ഷാഹിദ് മിടുക്കനാ.... ഓൻ്റെ ഹൂറിക്ക് വേണ്ടി പൈസ പൊട്ടിച്ചക്കുണു!"

ജസ്‌നയുടെ തൊണ്ട വറ്റിപ്പോയി!

പടച്ചോനെ... ഉപ്പയുടെ ഒരു അടുത്ത കൂട്ടുകാരൻ ദാ തൊട്ടപ്പുറത്തെ സീറ്റിൽ തനിക്ക് കാവലിരിക്കുന്നു!

കുഞ്ഞുമോൻ ഹാജി ജസ്‌നയുടെ തൊട്ടടുത്ത സീറ്റിലിരിക്കുന്ന രോഹിത് കുമാറിനെ ഒന്ന് പാളിനോക്കി.

കറുത്ത കാഷ്മീർ സ്വെറ്ററിട്ട്, ഗൗരവത്തോടെ പത്രം വായിച്ചിരിക്കുന്ന ആ സുമുഖനായ മനുഷ്യനെ കണ്ടപ്പോൾ ഏതോ വലിയ നോർത്ത് ഇന്ത്യൻ അല്ലെങ്കിൽ വിദേശ ബിസിനസ്സുകാരനാണെന്നാണ് ഹാജിയാർ കരുതിയത്. രോഹിത് കുമാർ ഹാജിയാരെ നോക്കി അല്പം തലകുനിച്ച് മാന്യമായി ഒന്ന് പുഞ്ചിരിക്കുക മാത്രം ചെയ്തു.

വിമാനം റൺവേയിലൂടെ കുതിച്ചുയർന്ന് കരിപ്പൂരിന്റെ ആകാശത്തേക്ക് പറന്നുയർന്നു.

ജസ്‌നയുടെ അവസ്ഥയായിരുന്നു പരിതാപകരം! ഇത്രയും ആഴ്ചകൾക്ക് ശേഷം തന്റെ ജീവന്റെ ജീവനായ രോഹിത് ഏട്ടൻ തന്റെ തൊട്ടരികിൽ—തന്റെ ശരീരത്തോട് മുട്ടിയിരുന്ന്—യാത്ര ചെയ്യുന്നു; പക്ഷേ നാലടി അപ്പുറത്ത് ഉപ്പയുടെ സുഹൃത്ത് ഇരിക്കുന്നതുകൊണ്ട് തനിക്ക് ഏട്ടന്റെ മുഖത്തേക്ക് ഒന്ന് തുറന്നു നോക്കാൻ പോലും കഴിയില്ല! ഹിജാബ് അഴിക്കാനോ ഏട്ടനോട് സംസാരിക്കാനോ കഴിയില്ല!

💬 Comments

View all comments