Chapter Title : പാപശൽഭം 24 [Shanushinu] [ആകാശകോട്ടയിലേക്ക് ഒരു രഹസ്യവാതിൽ]
ഇട്ടോളാം."
ആ സമ്മതം കേട്ടതും ഷാഹിദിന്റെ മുഖം ആയിരം വാട്ട്സ് ബൾബുപോലെ തെളിഞ്ഞു. "അതാ എന്റെ പൊന്നു! താങ്ക്യൂ മുത്തേ!" എന്ന് പറഞ്ഞ് അവൻ സന്തോഷത്തോടെ അവളുടെ കവിളിൽ ഉമ്മവെച്ചു.
കൃത്യം ആറുമണിയായപ്പോൾ ഫ്ലാറ്റിന്റെ കോളിംഗ് ബെൽ ശബ്ദിച്ചു.
ഷാഹിദ് ഓടിച്ചെന്ന് വാതിൽ തുറന്നതും, പുറത്തെ തണുപ്പിനെയെല്ലാം അകത്തേക്ക് കൊണ്ടുവന്നുകൊണ്ട് സ്കാർബറോയിലെ ആ പഴയ മൂന്ന് ബാച്ചിലർമാരുടെയും ബഹളം ഇടനാഴിയിലാകെ മുഴങ്ങി!
"അളിയാ... പുതിയാപ്ലേ!!" കയ്യിലൊരു വലിയ മധുരപ്പലഹാരപ്പെട്ടി ഉയർത്തിപ്പിടിച്ച് അജിംസാണ് ആദ്യം അകത്തേക്ക് കയറിയത്. പിന്നാലെ കട്ടിയുള്ള വിന്റർ ജാക്കറ്റുകളിൽ പൊതിഞ്ഞ്, തോളിൽ മഞ്ഞിന്റെ തരികളുമായി രാഹുലും മൻസൂറും അകത്തേക്ക് കടന്നുവന്നു.
സ്വീകരണമുറിയിലേക്ക് കാലെടുത്തുവെച്ച മൂന്നുപേരും ഒരൊറ്റ നിമിഷം കൊണ്ട് നിശ്ചലരായിപ്പോയി!
ഷൂസും ബൂട്ട്സും ഊരിവെച്ച്, കനത്ത കോട്ടുകൾ അഴിച്ചുമാറ്റി ചുറ്റും നോക്കിയ അവരുടെ കണ്ണുകൾ അത്ഭുതത്താൽ തള്ളിപ്പോയി!
തറ മുതൽ സീലിംഗ് വരെ നീളുന്ന കൂറ്റൻ ചില്ലുജാലകങ്ങൾക്ക് അപ്പുറം, രാത്രിയുടെ ഇരുട്ടിലേക്ക് വീഴുന്ന വെളുത്ത മഞ്ഞും, മിന്നിത്തിളങ്ങുന്ന മിസ്സിസാഗ നഗരത്തിന്റെ ആകാശക്കാഴ്ചയും! അതിന് മുന്നിൽ ഇളം ക്രീം നിറത്തിലുള്ള ഇറ്റാലിയൻ വെൽവെറ്റ് സോഫകളും, സ്വർണ്ണക്കരയുള്ള കർട്ടനുകളും, മങ്ങിയ മഞ്ഞവെളിച്ചം പൊഴിക്കുന്ന ക്രിസ്റ്റൽ ലാമ്പുകളും, അങ്ങേയറ്റം ലക്ഷ്വറി ഫിനിഷുള്ള ഓപ്പൺ കിച്ചണും!
"എന്റെ പൊന്നു ഷാഹീ... നീയിത് എന്ത് മറിമായമാടാ കാണിച്ചിരിക്കുന്നത്?!" അജിംസ് വായ പൊളിച്ചുപോയതുപോലെ സ്വീകരണമുറിയുടെ നടുവിൽ തിരിഞ്ഞുനിന്നു. "കഷ്ടിച്ച് ഒരു കൊല്ലം മുൻപ് നമ്മൾ നാലുപേരും കൂടെ സ്കാർബറോയിലെ ആ സൂര്യപ്രകാശം പോലും കയറാത്ത ബേസ്മെന്റിൽ കിടന്ന്, ചില്ലറപ്പൈസ എണ്ണിപ്പെറുക്കി വാൾമാർട്ടിൽ നിന്ന് ഇൻഡോമി നൂഡിൽസും പൂട്ടീനും വാങ്ങി തിന്നതല്ലേടാ? എന്നിട്ടിപ്പോ ഇതാ
💬 Comments
View all comments