Chapter Title : പാപശൽഭം 24 [Shanushinu] [ആകാശകോട്ടയിലേക്ക് ഒരു രഹസ്യവാതിൽ]
നിശ്ശബ്ദമായി അടഞ്ഞു. എലിവേറ്റർ ശബ്ദമേതുമില്ലാതെ മുകളിലേക്ക് ഉയർന്നുതുടങ്ങി. ഡിജിറ്റൽ സ്ക്രീനിൽ ചുവന്ന അക്കങ്ങൾ അതിവേഗം മാറിമറിഞ്ഞു—25... 30... 35... കൃത്യം പതിനെട്ട് സെക്കൻഡുകൾക്കുള്ളിൽ അത് 40-ൽ വന്നുനിന്നു!
എലിവേറ്ററിന്റെ വാതിലുകൾ ഇരുവശത്തേക്കും തുറന്നപ്പോൾ, ജസ്‌നയുടെ മുന്നിൽ തെളിഞ്ഞത് സ്വർഗ്ഗം പോലൊരു കാഴ്ചയായിരുന്നു!
മിസ്സിസാഗ നഗരത്തിന്റെ മഞ്ഞുമൂടിയ ആകാശത്തേക്ക് നാലുവശവും ചില്ലുഭിത്തികൾ തുറന്നുനിൽക്കുന്ന, നാൽപ്പതാം നിലയിലെ രോഹിത് കുമാറിന്റെ ആഡംബര പെന്റ്ഹൗസിന്റെ സ്വകാര്യ ഫോയർ! കെട്ടിടത്തിലെ സാധാരണ ലിഫ്റ്റുകളുമായി യാതൊരു ബന്ധവുമില്ലാത്ത, രോഹിത്തിനും ജസ്‌നയ്ക്കും മാത്രം പ്രവേശനമുള്ള ആകാശക്കൊട്ടാരം!
ഫയർപ്ലേസിലെ നേർത്ത ചൂടും, ചന്ദനത്തിന്റെയും ഫ്രഷ് കാപ്പിയുടെയും സുഗന്ധവും അവളെ വരവേറ്റു. കറുത്ത കാഷ്മീർ സ്വെറ്ററും ട്രൗസറും ധരിച്ച്, ചുണ്ടിൽ ആ വശ്യമായ പുഞ്ചിരിയുമായി രോഹിത് കുമാർ ഫോയറിലേക്ക് നടന്നെത്തിയ നിമിഷം— ജസ്‌നയുടെ ഉള്ളിലെ സകല നാണവും നിയന്ത്രണവും ഒറ്റയടിക്ക് ചിതറിപ്പോയി!
രാവിലെ മുതൽ അവളുടെ സിരകളിൽ പുകഞ്ഞുകൊണ്ടിരുന്ന ആ അജ്ഞാതമായ തീയും, ഇന്നലെ രാത്രി ഷാഹിദിന്റെ കൂടെ അഭിനയിക്കേണ്ടി വന്നതിന്റെ വീർപ്പുമുട്ടലും, ഇപ്പോൾ തന്റെ പ്രാണനാഥനെ വെറും പതിനെട്ട് സെക്കൻഡ് ദൂരത്ത് കണ്ടതിന്റെ ഭ്രാന്തമായ ആവേശവും അവളെ പൂർണ്ണമായും കീഴടക്കി.
"അല്ല ഏട്ടാ, എൻ്റെ കൈ അവിടെ വെച്ചപ്പോൾ ആണല്ലോ ലിഫ്റ്റിൻ്റെ രഹസ്യ വാതില് തുറന്നത്.. അത് എങ്ങനെയാ? ആര് കൈ വെച്ചാലും തുറയുമോ? ജസ്ന അവളുടെ ന്യായമായ സംശയം ചോദിച്ചു...
" ബാംഗ്ലൂരിലെ വി എസ് എസ്സിൽ വെച്ച് നീ ബയോമെട്രിക് കൊടുത്തത് വിസക്ക് വേണ്ടി മാത്രമാണെന്ന് കരുതിയോ?" രോഹിത് പുഞ്ചിരിയോടെ ചോദിച്ചു...
രോഹിത് അവളെ ചേർത്തുപിടിക്കാൻ കൈ നീട്ടും മുൻപേ, ജസ്‌ന തന്റെ
💬 Comments
View all comments