0%

Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]

Author : Shanushinu Read All Parts 51.4K

വെളുത്തു കുലീനയായ, നേരിയ വെള്ളിനാരുകൾ പടർന്ന മുടി ഭംഗിയായി ഒതുക്കിക്കെട്ടിയ ഡോക്ടർ ഇന്ദിരാ റാവു സ്വയം വാതിൽ തുറന്ന് അവരെ സ്വീകരിച്ചു.

"Rohith! It's so wonderful to see you," ഡോക്ടർ ഇന്ദിര അങ്ങേയറ്റം ഊഷ്മളതയോടെ അയാളുടെ കൈകളിൽ പിടിച്ചു. തുടർന്ന് അവർ ജസ്‌നയ്ക്ക് നേരെ തിരിഞ്ഞു. അവളുടെ നിഷ്കളങ്കമായ മുഖത്തേക്കും വലിയ കണ്ണുകളിലേക്കും നോക്കിയ ഡോക്ടറുടെ മുഖത്ത് ഒരമ്മയുടെ വാത്സല്യം വിരിഞ്ഞു. "And this must be Jasna... My goodness, Rohith, you weren't exaggerating. Come on in, dear, don't be nervous at all."

ജസ്‌ന നാണത്തോടെ പുഞ്ചിരിച്ച് അകത്തേക്ക് നടന്നു.

അൾട്രാസൗണ്ട് മുറിയിലെ മങ്ങിയ വെളിച്ചത്തിൽ, എക്സാമിനേഷൻ ടേബിളിലേക്ക് കിടന്ന ജസ്‌നയുടെ നെഞ്ചിടിപ്പ് അതിവേഗത്തിലായിരുന്നു. അവളുടെ വലതുവശത്ത് നിന്നിരുന്ന രോഹിത് കുമാർ, ഒരു നിമിഷം പോലും വിടാതെ അവളുടെ ഇടതുകൈ തന്റെ വലിയ ഇരുണ്ട കൈപ്പത്തികൾക്കുള്ളിൽ മുറുകെപ്പിടിച്ചു.

ഡോക്ടർ ഇന്ദിര ഇളം ചൂടുള്ള ജെൽ ജസ്‌നയുടെ നഗ്നമായ അടിവയറ്റിലേക്ക് പതിയെ പുരട്ടി. തണുത്ത സ്കാനിംഗ് പ്രോബ് വയറ്റിലൂടെ ചലിക്കാൻ തുടങ്ങിയപ്പോൾ, കറുപ്പും വെളുപ്പും കലർന്ന മോണിറ്റർ സ്ക്രീനിൽ അവ്യക്തമായ നിഴലുകൾ തെളിഞ്ഞുതുടങ്ങി. ജസ്‌ന ശ്വാസമടക്കിപ്പിടിച്ച് രോഹിത്തിന്റെ മുഖത്തേക്ക് നോക്കി. രോഹിത്തിന്റെ കണ്ണുകൾ സ്ക്രീനിൽ തന്നെ തറഞ്ഞുനിൽക്കുകയായിരുന്നു.

"There we go..." ഡോക്ടർ ഇന്ദിരയുടെ ചുണ്ടിൽ വലിയൊരു പുഞ്ചിരി വിരിഞ്ഞു. അവർ മോണിറ്ററിലെ ഒരു ചെറിയ വെള്ളത്തുടിപ്പിലേക്ക് വിരൽ ചൂണ്ടി, യന്ത്രത്തിലെ ശബ്ദത്തിന്റെ ബട്ടൺ ഓൺ ചെയ്തു.

അടുത്ത നിമിഷം—ആ നിശ്ശബ്ദമായ മുറിയിലാകെ, കുതിരക്കുളമ്പടികൾ പോലെ വേഗതയുള്ള, വ്യക്തവും

💬 Comments

View all comments