Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]
squarely in the last week of December—exactly as you expected," ഡോക്ടർ ഇന്ദിര ഫയൽ അടച്ചുവെച്ച് ശാന്തമായി പറഞ്ഞു. "പക്ഷേ നീ ഒട്ടും ആശങ്കപ്പെടണ്ട. ജസ്‌നയുടെ ലീഗൽ പാർട്ണറുടെ കൂടെ അടുത്ത ആഴ്ചയോ അതിനടുത്ത ആഴ്ചയോ അവളെ ഇങ്ങോട്ട് കൊണ്ടുവരുമ്പോൾ, നമ്മുടെ ക്ലിനിക്കിൽ അവളുടെ ആദ്യത്തെ വിസിറ്റ് അതായിരിക്കും. ആദ്യത്തെ ചെറിയ അൾട്രാസൗണ്ട് റിപ്പോർട്ടുകളിലെ ഡേറ്റിംഗ് കണക്കുകൾ അവളുടെ ജനുവരി അവസാനത്തെ കാനഡ വരവുമായി പൊരുത്തപ്പെടുന്ന രീതിയിൽ വളരെ സ്വാഭാവികമായി ഞാൻ കൈകാര്യം ചെയ്തോളാം. ജസ്‌ന ആരോഗ്യവതിയാണ്, ചെറിയ തളർച്ചയും മനംപുരട്ടലും മാത്രമേയുള്ളൂ. നീ നൽകിയ വൈറ്റമിൻസ് തുടർന്നാൽ മതി. പിന്നെ... നിങ്ങൾ തമ്മിൽ ഒരു കാര്യം ശ്രദ്ധിക്കണം, ഇപ്പോൾ യൂട്രസ് വളരുന്ന സമയമാണ്, അതുകൊണ്ട് അമിതമായ സ്ട്രെയിൻ ഒഴിവാക്കണം."
"Thank you so much, Indira. I owe you this one too," രോഹിത് ആത്മാർത്ഥമായി പറഞ്ഞു.
ക്ലിനിക്കിൽ നിന്ന് പുറത്തിറങ്ങുമ്പോൾ സമയം ഉച്ചയ്ക്ക് പന്ത്രണ്ടര കഴിഞ്ഞിരുന്നു. യോർക്ക്‌വില്ലിലെ തെരുവുകളിൽ തണുത്ത മഞ്ഞിനിടയിലൂടെ മനോഹരമായ വെയിൽ പരന്നിരിക്കുന്നു.
കാർ പാർക്കിംഗിലേക്ക് നടക്കുന്നതിനിടയിൽ, കോട്ടിനടിയിൽ ഇട്ടിരുന്ന ഇറുകിയ ബ്രായുടെ സ്ട്രാപ്പ് അല്പം അമർന്നതുകൊണ്ട് ജസ്‌ന അറിയാതെ തന്റെ തോളൊന്ന് അനക്കി അസ്വസ്ഥതയോടെ ചുളിച്ചു. ആ ചെറിയ ചലനം രോഹിത്തിന്റെ കഴുകൻ കണ്ണുകൾ കൃത്യമായി ഒപ്പിയെടുത്തു.
"എന്താ പൊന്നൂ... പഴയ ബ്രായൊക്കെ വല്ലാതെ ഇറുകി വേദനിക്കുന്നുണ്ടോ?" അയാൾ അവളുടെ തോളിലൂടെ കൈയിട്ട് ചേർത്തുപിടിച്ചു ചോദിച്ചു.
"ആം ഏട്ടാ... രാവിലെ നാട്ടിലെ ചുരിദാർ ഇട്ടുനോക്കിയപ്പോൾ നെഞ്ചിന്റെ അവിടെ സിപ്പ് പോലും കയറുന്നില്ല! ഇട്ടിരിക്കുന്നതൊക്കെ വല്ലാതെ അമർന്ന്
💬 Comments
View all comments