0%

Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]

Author : Shanushinu Read All Parts 48.8K

ജീവിക്കുന്നതിന്റെ സകല നിർവൃതിയും അവന്റെ മുഖത്തുണ്ടായിരുന്നു. അവൻ അവളുടെ നെറ്റിയിൽ അമർത്തി ഉമ്മവെച്ചു.

"എന്നാൽ ഞാൻ ഇറങ്ങട്ടെ പൊന്നൂ. വൈകുന്നേരം ആറുമണിയാകുമ്പോഴേക്കും എത്താം. പുറത്ത് നല്ല തണുപ്പാ, ജനലൊന്നും തുറന്നിടരുത് ട്ടോ!"

"ശരി ഇക്കാ... വണ്ടി സൂക്ഷിച്ച് ഓടിക്കണം, റോഡിൽ നല്ല ഐസ് ഉണ്ടാവും."

യാത്ര പറഞ്ഞ് ഷാഹിദ് ഫ്ലാറ്റിന്റെ പ്രധാന വാതിൽ തുറന്ന് പുറത്തെ പൊതു ഇടനാഴിയിലേക്ക് ഇറങ്ങി. ഇരുപത്തിയഞ്ചാം നിലയിലെ പ്രധാന റെസിഡന്റ് എലിവേറ്ററിന്റെ ബട്ടൺ അമർത്തി കാത്തുനിൽക്കുമ്പോൾ, അടുത്ത ഫ്ലാറ്റിലെ ഒരു കനേഡിയൻ വൃദ്ധദമ്പതികളും താഴത്തെ നിലയിലെ രണ്ട് ഐ.ടി ഉദ്യോഗസ്ഥരും അവനോടൊപ്പം ലിഫ്റ്റിലേക്ക് കയറി.

'ഗുഡ് മോർണിംഗ്, ഫ്രീസിംഗ് ഔട്ട്‌സൈഡ്, ഇസിന്റ് ഇറ്റ്?' എന്ന പതിവ് കനേഡിയൻ കുശലാന്വേഷണങ്ങൾക്കിടയിലൂടെ, ആ വലിയ പൊതുലിഫ്റ്റ് ഓരോ നിലകളിലും നിർത്തിനിർത്തി താഴത്തെ P2 പബ്ലിക് പാർക്കിംഗ് ഗ്യാരേജിലേക്ക് ഇറങ്ങി. അവിടെ നൂറുകണക്കിന് താമസക്കാരുടെ വണ്ടികൾക്കിടയിൽ പാർക്ക് ചെയ്തിരുന്ന തന്റെ കറുത്ത സെഡാൻ സ്റ്റാർട്ട് ചെയ്ത്, മഞ്ഞുവീണ റാംപ് കയറി ഷാഹിദ് ഓഫീസിലേക്ക് പുറപ്പെട്ടു.

എന്നാൽ—അതേ കൂറ്റൻ കെട്ടിടത്തിന്റെ ഉള്ളിൽ, ഷാഹിദ് ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത, ഒരിക്കലും കാണാൻ സാധ്യതയില്ലാത്ത തികച്ചും വ്യത്യസ്തമായ മറ്റൊരു ലോകം കൂടി സമാന്തരമായി പ്രവർത്തിക്കുന്നുണ്ടായിരുന്നു!

ആർ.കെ പ്രോപ്പർട്ടീസ് സ്വന്തമായി രൂപകൽപ്പന ചെയ്തു നിർമ്മിച്ച ആർ.കെ സിഗ്നേച്ചർ ടവേഴ്സിന്റെ ഘടന തന്നെ അങ്ങനെയായിരുന്നു. ഷാഹിദ് ഉൾപ്പെടെയുള്ള നൂറുകണക്കിന് താമസക്കാർ ഉപയോഗിക്കുന്ന പ്രധാന ലോബിയും റെസിഡന്റ് എലിവേറ്ററുകളും കെട്ടിടത്തിന്റെ വടക്കുവശത്തായിരുന്നെങ്കിൽ, നാൽപ്പതാം നിലയിലെ രോഹിത് കുമാറിന്റെ ആഡംബര പെന്റ്ഹൗസിനായി തെക്കുവശത്തെ പ്രത്യേക കോൺക്രീറ്റ് കോറിനുള്ളിൽ തീർത്തും വേറിട്ടൊരു വി.ഐ.പി എക്സ്പ്രസ്സ് എലിവേറ്റർ ഷാഫ്റ്റ് നിലനിന്നിരുന്നു.

💬 Comments

View all comments