0%

Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]

Author : Shanushinu Read All Parts 63.5K

ജസ്‌ന അലമാര തുറന്ന് വസ്ത്രങ്ങൾ നോക്കിനിൽക്കുന്നത് കണ്ടതും, ഷാഹിദ് ആവേശത്തോടെ അവളുടെ പിന്നിൽ വന്നുനിന്നു.

"പിന്നെ പൊന്നൂ... പോർട്ട് ക്രെഡിറ്റിലെ ആ വാട്ടർഫ്രണ്ട് റെസ്റ്റോറന്റിൽ നമ്മുടെ നാട്ടുകാരൊന്നും വരില്ലട്ടോ— മുഴുവൻ കനേഡിയൻസും വിദേശികളുമാണ്," ഷാഹിദ് തന്റെ ആ പ്രിയപ്പെട്ട 'കാനഡ നിയമം' വീണ്ടും സ്നേഹത്തോടെ ഓർമ്മിപ്പിച്ചു. "അതുകൊണ്ട് ഇന്ന് പർദ്ദയൊന്നും വേണ്ട! കഴിഞ്ഞ ആഴ്ച നമ്മൾ സ്ക്വയർ വണ്ണിൽ നിന്ന് വാങ്ങിയ ആ ഡീപ്പ് പ്ലം നിറത്തിലുള്ള (Deep plum) നീളൻ നിറ്റ് ഡ്രസ്സ് ഉണ്ടല്ലോ—അത് ഇട്ടോ! പുറത്ത് നല്ല തണുപ്പുള്ളതുകൊണ്ട് അതിന് മുകളിലൂടെ നിന്റെ വിന്റർ കോട്ട് ഇട്ടാൽ മതി. റെസ്റ്റോറന്റിൽ ചെന്നിട്ട് കോട്ട് ഊരിവെക്കാം!"

തന്റെ ഭർത്താവിന്റെ ആ ആവേശവും പ്രതീക്ഷയും കണ്ട് ജസ്‌ന ഒന്നും എതിർക്കാതെ, വളരെ അനുസരണയോടെ പുഞ്ചിരിച്ചു തലയാട്ടി.

അരമണിക്കൂറിനുള്ളിൽ അവർ പോർട്ട് ക്രെഡിറ്റിലെ ആഡംബര വാട്ടർഫ്രണ്ട് റെസ്റ്റോറന്റിലെത്തി.

പുറത്ത്, മഞ്ഞുമൂടിയ തടാകക്കരയിൽ അലയടിച്ചുവന്ന് തണുത്തുറഞ്ഞുപോയ വെളുത്ത ഐസ് പാളികൾ വഴിയോരത്തെ സ്വർണ്ണവിളക്കുകളുടെ വെളിച്ചത്തിൽ വജ്രങ്ങൾ പോലെ തിളങ്ങുന്നുണ്ടായിരുന്നു. തണുത്ത കാറ്റിൽ നിന്ന് കനത്ത ചില്ലുവാതിൽ തുറന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ, അരണ്ട സ്വർണ്ണവെളിച്ചവും, ചില്ലുജാലകങ്ങൾക്ക് അപ്പുറമുള്ള തടാകക്കാഴ്ചയും, മൃദുവായ പിയാനോ സംഗീതവും, വിലകൂടിയ വൈൻ ഗ്ലാസ്സുകളുടെ നേർത്ത കിലുക്കവും അവരെ സ്വീകരിച്ചു.

തടാകത്തിന് തൊട്ടഭിമുഖമായുള്ള ഒരു ജനാലയ്ക്കരികിലെ മേശയിലേക്കാണ് ഹോസ്റ്റസ് അവരെ ആനയിച്ചത്.

കസേരയ്ക്കരികിൽ ചെന്നുനിന്ന്, ഷാഹിദ് സ്വന്തം കൈകൊണ്ട് ജസ്‌നയുടെ തോളുകളിൽ നിന്ന് കനത്ത കറുത്ത വിന്റർ കോട്ട് പതിയെ ഊരിയെടുത്ത ആ നിമിഷം—ആ ശാന്തമായ റെസ്റ്റോറന്റിലെ വായുവിൽ അദൃശ്യമായൊരു ചലനം ഉണ്ടായി!

അരക്കെട്ടോളം നീണ്ട ഇടതൂർന്ന കറുത്ത

💬 Comments

View all comments