0%

Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]

Author : Shanushinu Read All Parts 69.3K

നീളൻ വിന്റർ കോട്ട് ഇട്ടുകൊടുത്തു; കാൽപ്പാദങ്ങളിൽ ഫർ ബൂട്ട്സ് അണിയിച്ച്, തലയിലൂടെ കറുത്ത സ്കാർഫ് ചുറ്റി അവളെ താങ്ങിയെടുത്ത് പൊതുലിഫ്റ്റ് വഴി താഴത്തെ P2 പാർക്കിംഗിലേക്ക് ഓടി!

തണുത്തുറഞ്ഞ ശനിയാഴ്ചയിലെ മഞ്ഞിലൂടെ, മിസ്സിസാഗയിലെ റോഡിലേക്ക് ഷാഹിദിന്റെ കറുത്ത സെഡാൻ ചീറിപ്പാഞ്ഞു.

ആദ്യം അടുത്തുള്ള മിസ്സിസാഗ ഹോസ്പിറ്റലിലെ എമർജൻസിയിലേക്കാണ് അവൻ കാർ തിരിച്ചത്. എന്നാൽ ട്രാഫിക് സിഗ്നലിൽ വണ്ടി നിന്ന ആ നിമിഷം, വിറയ്ക്കുന്ന കൈകളോടെ സ്റ്റിയറിംഗിൽ പിടിച്ചിരുന്ന ഷാഹിദിന്റെ തലച്ചോറിലേക്ക് കാനഡയിലെ ക്രൂരമായ യാഥാർത്ഥ്യം മിന്നിത്തെളിഞ്ഞു!

പടച്ചോനെ... ഇത് കാനഡയിലെ ഹോസ്പിറ്റൽ എമർജൻസിയാണ്! ഇപ്പോൾത്തന്നെ ബോധം തിരികെ കിട്ടി സംസാരിച്ചുകൊണ്ടിരിക്കുന്ന ഒരു ചെറിയ തലകറക്കവുമായി ശനിയാഴ്ച രാവിലെ എമർജൻസിയിൽ ചെന്നാൽ, ട്രയാജ് നഴ്സ് (Triage nurse) ഇവരെ കാത്തിരിപ്പുമുറിയിൽ ഇരുത്തും—കുറഞ്ഞത് ആറോ എട്ടോ മണിക്കൂർ കഴിഞ്ഞേ ഒരു ഡോക്ടറെ കാണാൻ പോലും കിട്ടൂ! തളർന്നിരിക്കുന്ന തന്റെ പൊന്നുവിനെക്കൊണ്ട് എട്ട് മണിക്കൂർ ഹോസ്പിറ്റൽ ബെഞ്ചിൽ ഇരുത്താൻ അവന് ഒരിക്കലും കഴിയില്ല!

കൃത്യം ആ നിമിഷമാണ്—കഴിഞ്ഞ ചൊവ്വാഴ്ച രോഹിത് ഏട്ടൻ തനിക്ക് കൈമാറിയ ആ സ്വർണ്ണലിപികളുള്ള പ്രയോറിറ്റി കാർഡ് അവന്റെ ഓർമ്മയിലേക്ക് പാഞ്ഞെത്തിയത്—ഡോക്ടർ ഇന്ദിരാ റാവു!

"പൊന്നൂ, ഒരു മിനിറ്റ്... എമർജൻസിയിൽ പോയാൽ മണിക്കൂറുകളോളം കാത്തിരിക്കേണ്ടി വരും! രോഹിത് ഏട്ടൻ തന്ന ഡോക്ടർ ഇന്ദിരയുടെ പ്രയോറിറ്റി നമ്പർ എന്റെ ഫോണിലുണ്ട്, ഞാനൊന്ന് വിളിച്ചുനോക്കട്ടെ!"

ഷാഹിദ് വേഗം കാറിന്റെ ബ്ലൂടൂത്തിലൂടെ ആ നമ്പർ ഡയൽ ചെയ്തു. മൂന്നാമത്തെ റിംഗിൽ തന്നെ, അങ്ങേയറ്റം ശാന്തവും കുലീനവുമായ ആ സ്ത്രീശബ്ദം കാറിനുള്ളിൽ മുഴങ്ങി—"Dr. Indira Rao speaking."

"ഹലോ ഡോക്ടർ ഇന്ദിര...

💬 Comments

View all comments