Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]
അവർ ഡോക്ടർ ഇന്ദിരാ റാവുവിന്റെ ശാന്തമായ, ആഡംബരപൂർണ്ണമായ യോർക്ക്വിൽ ക്ലിനിക്കിലെത്തി.
വാതിൽക്കൽ കാത്തുനിന്നിരുന്ന സൗമ്യയായ നഴ്സ് ഉടൻതന്നെ ജസ്നയെ ആ വെളുത്ത മാർബിൾ ഇടനാഴിയിലൂടെ സ്വകാര്യ ഒബ്സർവേഷൻ സ്യൂട്ടിലേക്ക് കൊണ്ടുപോയി മൃദുവായ കട്ടിലിലേക്ക് കിടത്തി. തികച്ചും സ്വാഭാവികമായി, ആദ്യമായി കാണുന്ന ഒരു രോഗിയോടെന്നപോലെ ഡോക്ടർ ഇന്ദിര അവിടെയെത്തി ഷാഹിദിനെ സമാധാനിപ്പിച്ച് ജസ്നയുടെ ബി.പിയും പൾസും പരിശോധിച്ചു.
"Just mild dehydration and low blood pressure, Shahid. Let's get some fluids into her and run quick routine blood and urine panels to be completely sure what triggered the dizzy spell," ഡോക്ടർ ഇന്ദിര വളരെ പ്രൊഫഷണലായി പറഞ്ഞു.
നഴ്സ് ജസ്നയ്ക്ക് ഇലക്ട്രോലൈറ്റ് ഡ്രിങ്കും ലഘുവായ ഹൈഡ്രേഷനും നൽകി, വേഗത്തിൽ രക്തവും മൂത്രവും പരിശോധനയ്ക്കായി ശേഖരിച്ചു. കർട്ടന് പുറത്ത്, കൈകൾ തിരുമ്മിക്കൊണ്ടും മനസ്സിൽ പ്രാർത്ഥിച്ചുകൊണ്ടും അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നു ഷാഹിദ്. വലിയ അസുഖമൊന്നും ആവരുതെ എന്ന് അവന്റെ മനസ്സ് പിടയ്ക്കുകയായിരുന്നു.
ഇരുപത് മിനിറ്റിന് ശേഷം, കയ്യിലൊരു ടാബ്ലെറ്റ് ചാർട്ടുമായി ഡോക്ടർ ഇന്ദിരാ റാവു സ്വകാര്യ മുറിയുടെ കർട്ടൻ ഇരുവശത്തേക്കും നീക്കി അകത്തേക്ക് കടന്നുവന്നു.
അവരുടെ മുഖത്ത് ആശങ്കയുടെ ഒരൊറ്റ വര പോലുമുണ്ടായിരുന്നില്ല—പകരം, മുറി മുഴുവൻ പ്രകാശം പരത്തുന്ന അങ്ങേയറ്റം ഊഷ്മളവും പ്രസന്നവുമായ ഒരു വലിയ പുഞ്ചിരി!
"ഡോക്ടർ... എന്തുപറ്റി? കുഴപ്പമൊന്നുമില്ലല്ലോ?" ഷാഹിദ് ശ്വാസമടക്കിപ്പിടിച്ച് മുന്നോട്ട് ചാഞ്ഞു.
ഡോക്ടർ ഇന്ദിര ജസ്നയുടെ തോളിൽ വാത്സല്യത്തോടെ ഒന്ന് തട്ടി, തുടർന്ന് ഷാഹിദിന്റെ കണ്ണുകളിലേക്ക് നോക്കി വ്യക്തമായി പറഞ്ഞു:
"Good news, folks—nothing
💬 Comments
View all comments