Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]
അന്ന് എനിക്ക് വാക്ക് തന്നിട്ട്, തെറ്റിച്ച കള്ളനല്ലേ എൻ്റെ ഇക്ക? എന്നിട്ട് എന്നെ ഗർഭിണി ആക്കി ഇപ്പോൾ വലിയ വീരവാദം പറയുന്നു!"
"അതേടീ, കള്ളൻ തന്നെയാ, പക്ഷേ എന്തൊരു ഭാഗ്യമുള്ള അബദ്ധമായിപ്പോയി അത്!" ഷാഹിദ് പൊട്ടിച്ചിരിച്ചു. "ഇനി ഇപ്പോൾത്തന്നെ ഫ്ലാറ്റിൽ ചെന്നിട്ട് ഞാൻ ഉമ്മയെയും ഉപ്പയെയും എല്ലാരെയും വീഡിയോ കോൾ വിളിച്ചു പറയാൻ പോവുകയാണ്! അവരൊക്കെ പേടിച്ചു ഇരിക്കാവും... കുറച്ചു മുൻപ് നിന്നെ മടിച്ചി എന്നും പറഞ്ഞ് വഴക്ക് പറഞ്ഞതല്ലേ എന്റെ ഉമ്മ? ഈ സന്തോഷവാർത്ത കേൾക്കുമ്പോൾ ഉമ്മയുടെ മുഖം കാണാൻ എനിക്ക് ഇപ്പോഴേ കൊതിയായിട്ട് വയ്യ!"
അരമണിക്കൂറിന് ശേഷം.
മഞ്ഞുകണങ്ങൾ വീണ്ടും പതിയെ പൊഴിഞ്ഞുതുടങ്ങിയ ഉച്ചവെയിലിലൂടെ, ഷാഹിദിന്റെ കറുത്ത സെഡാൻ യോർക്ക്‌വിലിൽ നിന്ന് മിസ്സിസാഗയിലേക്ക് മടങ്ങുകയായിരുന്നു.
പാസഞ്ചർ സീറ്റ് അല്പം പിന്നിലേക്ക് ചരിച്ച്, ചൂടുള്ള കാറിൽ കണ്ണുകളടച്ച് വിശ്രമിക്കുന്നതുപോലെ കിടക്കുകയായിരുന്നു ജസ്‌ന. ആദ്യത്തെ പത്തു മിനിറ്റ് മുഴുവൻ ഷാഹിദ് ആവേശത്തോടെ സംസാരിച്ചുകൊണ്ടിരുന്നു—കുഞ്ഞിന് ഇടേണ്ട പേരുകളെക്കുറിച്ചും, മഞ്ചേരിയിലെ വീട്ടുകാരുടെ സന്തോഷത്തെക്കുറിച്ചും, ഫ്ലാറ്റിലെ രണ്ടാമത്തെ മുറി ബേബി റൂമാക്കി മാറ്റുന്നതിനെക്കുറിച്ചുമെല്ലാം!
എന്നാൽ—കാർ ക്യു.ഇ.ഡബ്ല്യു ഹൈവേയിലൂടെ മിസ്സിസാഗയുടെ അതിർത്തിയിലേക്ക് കടന്ന ആ നിമിഷം, വാതോരാതെ സംസാരിച്ചുകൊണ്ടിരുന്ന ഷാഹിദിന്റെ ശബ്ദം പെട്ടെന്ന് നിലച്ചു!
കാറിനുള്ളിൽ അപ്രതീക്ഷിതമായൊരു കനത്ത നിശ്ശബ്ദത പടർന്നു.
കണ്ണുകൾ പാതി തുറന്ന് ജസ്‌ന വശത്തേക്ക് നോക്കിയപ്പോൾ—അല്പം മുൻപ് വരെ ആനന്ദം കൊണ്ട് തുള്ളിച്ചാടിയിരുന്ന ഷാഹിദിന്റെ മുഖത്തെ ആ വെളിച്ചം എല്ലാം ചോർന്നു പോയ പോലെ എന്തോ ആലോചിച്ചു അവൻ വണ്ടി ഓടിക്കുന്നു!
സ്റ്റിയറിംഗിൽ മുറുകെപ്പിടിച്ചിരുന്ന അവന്റെ വിരലുകളുടെ സന്ധികൾ വിളറി വെളുത്തു; നെറ്റിയിൽ കടുത്ത ആശങ്കയുടെ ചുളിവുകൾ വീണു!
💬 Comments
View all comments