0%

Chapter Title : പാപശൽഭം 24 [Shanushinu] [രണ്ട് ലോകങ്ങൾക്കിടയിലെ ഹൃദയമിടിപ്പ്]

Author : Shanushinu Read All Parts 70.7K

ഇത്രയധികം സ്നേഹിക്കുന്ന, സ്വന്തം പോലെ കരുതുന്ന ഏട്ടൻ ഈ സന്തോഷവാർത്ത കേട്ടാൽ ഒരിക്കലും ദേഷ്യപ്പെടുകയോ കുറ്റം പറയുകയോ ചെയ്യില്ല! എനിക്ക് ഉറപ്പാണ്, ഏട്ടൻ നമ്മളെ അനുഗ്രഹിക്കുകയേ ഉള്ളൂ. നമ്മൾ ഒരു പേടിയുമില്ലാതെ, പൂർണ്ണ സന്തോഷത്തോടെ തന്നെ ഈ പ്രെഗ്നൻസിയെ വരവേൽക്കും... ഇക്ക വെറുതെ ടെൻഷനടിക്കണ്ട!"

ജസ്‌നയുടെ ആ ശാന്തവും ആത്മവിശ്വാസം നിറഞ്ഞതുമായ വാക്കുകൾ കേട്ട നിമിഷം—ഷാഹിദിന്റെ നെഞ്ചിലെ ഭാരമെല്ലാം ഒരു കാറ്റിലെന്നപോലെ പറന്നുപോയി! അവന്റെ വിളറിയ മുഖത്ത് വീണ്ടും പഴയ ആ നിഷ്കളങ്കമായ പുഞ്ചിരിയും ആശ്വാസവും വിടർന്നു.

"സത്യമാ പൊന്നൂ... നീ പറഞ്ഞതാ നൂറുശതമാനം ശരി!" ഷാഹിദ് അവളുടെ കൈപ്പത്തി ഉയർത്തി ചുണ്ടുകളോട് ചേർത്ത് ഉമ്മവെച്ചു. രോഹിത് ഏട്ടൻ എന്തായാലും മനസ്സിലാക്കും. ഞാൻ തിങ്കളാഴ്ച തന്നെ ഏട്ടനെ നേരിട്ട് കണ്ട് കാര്യം പറയാം. നമ്മൾ സന്തോഷത്തോടെ തന്നെ നമ്മുടെ കുഞ്ഞിനെ വരവേൽക്കും ഡാ!"

അവൻ ആവേശത്തോടെ ആക്സിലറേറ്ററിൽ കാൽ അമർത്തി.

അഞ്ച് മിനിറ്റിനുള്ളിൽ, മഞ്ഞിൻപടലങ്ങൾക്കിടയിലൂടെ ആകാശത്തോളം ഉയർന്നുനിൽക്കുന്ന ആർ.കെ സിഗ്നേച്ചർ ടവേഴ്സിന്റെ തിളങ്ങുന്ന ചില്ലുഗോപുരം അവർക്ക് മുന്നിൽ തെളിഞ്ഞുവന്നു.

തൊട്ടരികിൽ, ഒരു വശത്ത് തന്റെ 'വിത്തിന്റെ ശക്തിയിലുള്ള' അളവറ്റ ആണത്തത്തിന്റെ അഭിമാനവും, മറുവശത്ത് തിങ്കളാഴ്ച രോഹിത് ഏട്ടനോട് എങ്ങനെ ഈ 'അബദ്ധം' തുറന്നുപറയും എന്ന ചെറിയ പരിഭ്രമവുമായി കാറോടിക്കുന്ന ഷാഹിദിനെ ജസ്‌ന ഒരു നിമിഷം സ്നേഹവും സഹതാപവും കലർന്ന കണ്ണുകളോടെ നോക്കി. അവൾ സ്നേഹത്തോടെ അവളുടെ ഇടതു കൈ കൊണ്ട് ഗിയർൻ്റെ മേലെ വെച്ചിരുന്ന അവൻ്റെ കൈയുടെ മേല് വെച്ച് അവൻ്റെ കൈ ചേർത്തു പിടിച്ചു...

തുടർന്ന്, അവൾ തന്റെ വലതുകൈ പതിയെ താഴ്ത്തി, നീളൻ വിന്റർ

💬 Comments

View all comments