Chapter Title : പാപശൽഭം 25 [Shanushinu] [പാൻ്റീസ് ഇടുന്ന ഭർത്താവ്]
നാൽപ്പത് മിനിറ്റിനുള്ളിൽ അവർ യോർക്ക്‌വില്ലിലെ ആ പൈതൃക കൽക്കെട്ടിടത്തിന് മുന്നിലെത്തി.
മൂന്നാം നിലയിലെ വെളുത്ത മാർബിൾ പാകിയ, ലാവെൻഡർ സുഗന്ധമുള്ള ആ ആഡംബര ക്ലിനിക്കിലേക്ക് ജസ്‌നയുടെ കൈപിടിച്ച് ഷാഹിദ് ഒരു രാജകുമാരനെപ്പോലെ നടന്നുചെന്നു. റിസപ്ഷനിസ്റ്റ് പുഞ്ചിരിയോടെ അവരെ നേരിട്ട് അൾട്രാസൗണ്ട് സ്യൂട്ടിലേക്ക് ആനയിച്ചു.
അഞ്ചു മിനിറ്റിനുള്ളിൽ, വെളുത്ത കോട്ടും തോളിൽ സ്റ്റെതസ്കോപ്പുമായി ഡോക്ടർ ഇന്ദിരാ റാവു പ്രസന്നമായ പുഞ്ചിരിയോടെ അകത്തേക്ക് കടന്നുവന്നു.
"Good morning, Jasna! Good morning, Shahid! Ready to take our very first official peek?"
കഴിഞ്ഞ ബുധനാഴ്ച രോഹിത് കുമാറിന്റെ കൈപിടിച്ച് കിടന്ന അതേ എക്സാമിനേഷൻ ടേബിളിലേക്ക്, ഇന്ന് ഷാഹിദിന്റെ കൺമുന്നിൽ വെച്ച് ജസ്‌ന കിടന്നു. തൊട്ടരികിൽ നിന്ന ഷാഹിദ്, ആവേശവും ആകാംക്ഷയും കൊണ്ട് ജസ്‌നയുടെ കൈപ്പത്തി ഇരുകൈകളാലും മുറുകെപ്പിടിച്ചു.
കഴിഞ്ഞ ആഴ്ച ഏട്ടൻ്റെ കൂടെ വന്നു, ഇപ്പൊൾ ഇക്കയുടെ കൂടെ വന്നു ഡോക്ടറെ കാണുമ്പോൾ ജസ്‌നക്ക് ഉള്ളിൽ ചെറിയ ഒരു ചളിപ്പ് ഉണ്ടായിരുന്നു. പക്ഷേ എന്നാലും മറ്റൊരു വഴിയും ഇല്ലാത്തത് കൊണ്ട് അവൾ അത് പുറമേക്ക് കാണിക്കാതെ ധൈര്യപൂരം ഇക്കയുടെ കൈയും പിടിച്ചു ഇരുന്നു..
കഴിഞ്ഞ ആഴ്ച ഏട്ടൻ്റെ കൂടെ ഡോക്ടറെ കണ്ടതിൻ്റെ ഒരു ഭാവവും ഇല്ലാത്ത ഡോക്ടർ ഇന്ദിരയുടെ അഭിനയവും പ്രൊഫഷണൽ കൃത്യതയും അമ്പരപ്പിക്കുന്നതായിരുന്നു!
ഇളം ചൂടുള്ള ജെൽ ജസ്‌നയുടെ അടിവയറ്റിൽ പുരട്ടി സ്കാനിംഗ് പ്രോബ് വെച്ചപ്പോൾ, മോണിറ്ററിന്റെ സ്ക്രീൻ അല്പം തന്നിലേക്ക് ചരിച്ചുപിടിക്കാൻ ഡോക്ടർ അതീവ ശ്രദ്ധ പുലർത്തി—കാരണം, ഒൻപത് ആഴ്ചയോട് അടുക്കുന്ന കുഞ്ഞിന്റെ വ്യക്തമായ വളർച്ച കാണാതെ, അഞ്ച് ആഴ്ച പ്രായമുള്ള ഒരു പ്രാരംഭ
💬 Comments
View all comments