Chapter Title : പാപശൽഭം 25 [Shanushinu] [പാൻ്റീസ് ഇടുന്ന ഭർത്താവ്]
ഷാഹിദിന് മുന്നിൽ തൽക്കാലത്തേക്ക് കൊട്ടിയടയ്ക്കപ്പെട്ടിരിക്കുന്നു!
എന്നാൽ ആ ആശ്വാസത്തിന് പിന്നാലെ, അവളുടെ ശരീരത്തിലേക്ക് പെട്ടെന്ന് അപ്രതീക്ഷിതമായൊരു തിരമാല പോലെ കനത്ത ചൂടും അടങ്ങാത്തൊരു അസ്വസ്ഥതയും ഇരച്ചുകയറി!
ഉച്ചവെയിലിൽ തിളങ്ങുന്ന ആ ശാന്തമായ മുറിയിൽ ഒറ്റയ്ക്കിരിക്കുമ്പോൾ, ക്ലിനിക്കിലെ ആ സ്കാനിംഗ് രംഗവും, ഷാഹിദിന്റെ ആ നിഷ്കളങ്കമായ സത്യപ്രതിജ്ഞയും, അതിനെല്ലാം മുകളിലായി പതിനഞ്ചു നിലയ്ക്ക് മുകളിൽ വർക്ക് ഫ്രം ഹോം ചെയ്തുകൊണ്ട് തനിക്കായി കാത്തിരിക്കുന്ന രോഹിത് കുമാറിന്റെ ഓർമ്മയും അവളുടെ സിരകളിൽ തീ കൊളുത്തി! ഒരിഞ്ചുപോലും ക്ഷമിക്കാൻ അവളുടെ മനസ്സോ ശരീരമോ സമ്മതിച്ചില്ല.
ഉച്ചഭക്ഷണം പോലും കഴിക്കാൻ നിൽക്കാതെ, ക്ലിനിക്കിലേക്ക് ഇട്ടുപോയ ആ ഇളം റോസ് നിറത്തിലുള്ള, ശരീരത്തോട് മൃദുവായി ചേർന്നുകിടക്കുന്ന ഫിറ്റഡ് നിറ്റ് ഡ്രസ്സിൽ തന്നെ ജസ്‌ന കിടപ്പുമുറിയിലേക്കും, അവിടെനിന്ന് വാക്ക്-ഇൻ ക്ലോസറ്റിലേക്കും വേഗത്തിൽ നടന്നു. അറ്റത്തുള്ള സ്വർണ്ണവരയുള്ള കണ്ണാടിപ്പാനലിൽ അവളുടെ വലതുകൈപ്പത്തി പതിഞ്ഞതും, നിശ്ശബ്ദമായി ആ രഹസ്യവാതിൽ തെന്നിമാറി.
നിമിഷങ്ങൾക്കുള്ളിൽ നാൽപ്പതാം നിലയിലെ പെന്റ്ഹൗസിന്റെ സ്വകാര്യ ഫോയറിലേക്ക് വാതിൽ തുറന്നപ്പോൾ—
വിശാലമായ ലിവിംഗ് റൂമിലെ ചില്ലുജാലകത്തിന് മുന്നിൽ, കറുത്ത ലിനൻ ഷർട്ടിന്റെ കൈകൾ മുട്ടുവരെ മടക്കിവെച്ച്, കയ്യിലൊരു കപ്പ് ബ്ലാക്ക് കോഫിയുമായി പുറത്തെ വെയിലേറ്റു തിളങ്ങുന്ന മഞ്ഞിലേക്ക് നോക്കി നിൽക്കുകയായിരുന്നു രോഹിത് കുമാർ!
വാതിൽ തുറക്കുന്ന നേർത്ത ശബ്ദം കേട്ട് അയാൾ തിരിഞ്ഞുനോക്കിയതും, ഒരു കൊടുങ്കാറ്റുപോലെ ഓടിവന്ന ജസ്‌ന അയാളുടെ നെഞ്ചിലേക്ക് ചാഞ്ഞുവീണു!
"ഏട്ടാ... എല്ലാം കഴിഞ്ഞു! ഡോക്ടർ ഇന്ദിര എന്തൊരു സാധനാണ് എന്നറിയോ!" ജസ്‌ന ആവേശവും ചിരിയും കലർന്ന കിതപ്പോടെ അയാളുടെ കഴുത്തിലൂടെ കൈകൾ ചുറ്റി. "ഇക്ക സ്ക്രീനിലേക്ക് നോക്കിയിട്ട് 'കൃത്യം അഞ്ചാഴ്ച, എന്റെ കണക്ക്
💬 Comments
View all comments