Chapter Title : പാപശൽഭം 25 [Shanushinu] [പാൻ്റീസ് ഇടുന്ന ഭർത്താവ്]
"ചിലപ്പോഴൊക്കെ എനിക്ക് താഴേക്ക് ഇറങ്ങിപ്പോകാനേ തോന്നുന്നില്ല. എപ്പോഴും ഇങ്ങനെ ഏട്ടന്റെ നെഞ്ചിൽ ചാഞ്ഞുകിടന്ന്, ആരെയും പേടിക്കാതെ, ഒരു ഒളിച്ചുകളിയുമില്ലാതെ, ഏട്ടന്റെ ഭാര്യയായിട്ട് തന്നെ ജീവിക്കാൻ പറ്റിയിരുന്നെങ്കിൽ എന്ന് വല്ലാതെ തോന്നും."
രോഹിത് കുമാർ കുനിഞ്ഞ് അവളുടെ നെറുകയിൽ ദീർഘമായി, ആർദ്രമായി ചുംബിച്ചു. അയാളുടെ ചുണ്ടുകളിൽ നിഗൂഢവും പ്രസന്നവുമായൊരു പുഞ്ചിരി വിരിഞ്ഞു.
"ആണോ പൊന്നു, എന്നാൽ എൻ്റെ കൂടെ കുറച്ചു അധികം ദിവസം നിൽക്കാൻ ഒരു സാഹചര്യം ഉണ്ടായാലോ...." അയാൾ അവളുടെ താടിയിൽ വിരൽത്തുമ്പുകൊണ്ട് ഉയർത്തി, ആ തിളങ്ങുന്ന മാൻകണ്ണുകളിലേക്ക് നോക്കി. "ഒരുപക്ഷേ, ഈ തണുപ്പ് മാറി മരങ്ങളിലൊക്കെ തളിരിലകൾ വരുന്ന ആ സ്പ്രിംഗ് സീസണിൽത്തന്നെ നമ്മൾക്ക് അങ്ങനെയൊരു അവസരം കിട്ടിയാലോ?"
ജസ്‌ന ആകാംക്ഷയോടെ അയാളുടെ നെഞ്ചിൽ നിന്ന് തലയുയർത്തി. "അതെന്താ ഏട്ടാ? എന്താ കാര്യം?"
"നമ്മുടെ നന്ദി ഹിൽസിലെ ആ മഞ്ഞുമൂടിയ പ്രഭാതം ഓർമയുണ്ടോ പൊന്നു നു?" രോഹിത്തിന്റെ കണ്ണുകളിൽ ആ മനോഹരമായ ഓർമ്മ തിളങ്ങി. "നമ്മുടെ കല്യാണത്തിന് സാക്ഷികളായി നിന്ന എന്റെ ഏറ്റവും പ്രിയപ്പെട്ട രണ്ട് കൂട്ടുകാർ—ഡോക്ടർ വിക്രം നായരും, കബീർ മൽഹോത്രയും! അവരിരുവരും ഒരു വലിയ ബിസിനസ്സ് ഡീലിനും ചെറിയൊരു വെക്കേഷനുമായിട്ട് വരുന്ന സ്പ്രിംഗിൽ—ഏപ്രിൽ അവസാനമോ മെയ് തുടക്കത്തിലോ—ടൊറന്റോയിലേക്ക് വരുന്നു ഉണ്ട്!"
"ആണോ! ഹായ്.... അവര് ഇങ്ങോട്ട് ഇങ്ങോട്ട് വരുന്നുണ്ടോ?!" ജസ്‌നയുടെ മുഖം ആവേശം കൊണ്ട് ആയിരം വിളക്കുകൾ തെളിഞ്ഞതുപോലെ പ്രകാശിച്ചു! "അന്ന് കല്യാണത്തിന് എന്തു രസമായിരുന്നു അവരുടെ ഒക്കെ കൂടെ! പക്ഷേ ഏട്ടാ... ഇക്ക ഇവിടെ താഴെ ഉള്ളപ്പോൾ ഞാൻ എങ്ങനെയാ ഏട്ടന്റെ കൂടെ ഇവിടെ?"
"വിക്രമിൻ്റെയും കബീറിൻ്റെയും എല്ലാം മുന്നിൽ നീ
💬 Comments
View all comments