Chapter Title : പാപശൽഭം 25 [Shanushinu] [പാൻ്റീസ് ഇടുന്ന ഭർത്താവ്]
അവളെ ഞാൻ നിലത്ത് വെക്കില്ല!" ഷാഹിദ് അഭിമാനത്തോടെ പറഞ്ഞു.
ഉമ്മയുടെ ഉപദേശങ്ങളും പ്രാർത്ഥനകളും കേട്ട് ചിരിച്ചുകൊണ്ട് ഇരിക്കുമ്പോഴും—തന്റെ പാവം പിതാവിന്റെ ആ നിഷ്കളങ്കമായ കണ്ണുനീർ കണ്ടപ്പോൾ, ജസ്നയുടെ നെഞ്ചിനുള്ളിലൂടെ ഒരൊറ്റ നിമിഷത്തേക്ക് കുറ്റബോധത്തിന്റെ നേർത്തൊരു മുള്ള് കടന്നുപോയി. എന്നാൽ തൊട്ടടുത്ത സെക്കൻഡിൽ തന്നെ ആശ്വാസത്തിന്റെ തണുത്ത കാറ്റ് ആ നീറ്റലിനെ തണുപ്പിച്ചു.
നാട്ടിൽ നിന്നും ഇങ്ങോട്ട് പോരാൻ താൻ കുറച്ചു കഷ്ടപ്പെട്ടെങ്കിലും കുടുംബത്തിൻ്റെയും ഉപ്പയുടെയും അഭിമാനം എന്നെന്നേക്കുമായി സുരക്ഷിതമാണ്; ഈ ലോകത്തിലെ ഒരാൾക്കും ഇനി എന്റെ ഉപ്പയുടെ തല കുനിക്കാൻ കഴിയില്ല!
ഉപ്പയോടും ഉമ്മയോടും യാത്ര പറഞ്ഞു ഫോൺ വെച്ചതും, ഷാഹിദ് കള്ളച്ചിരിയോടെ അടുത്ത നമ്പർ ഡയൽ ചെയ്തു—മഞ്ചേരിയിലെ സ്വന്തം തറവാട്ടിലേക്ക്!
രാവിലെ വീഡിയോ കോളിൽ ജസ്ന ബോധംകെട്ട് വീഴുന്നത് കണ്ട് ഹൃദയം നിലച്ചുപോയ നബീസുമ്മയും, ഹമീദും, സഫയും ഒരു സെക്കൻഡ് പോലും വൈകാതെ ഒറ്റ റിംഗിൽ തന്നെ ഫോൺ എടുത്തു!
സ്ക്രീനിൽ തെളിഞ്ഞ നബീസുമ്മയുടെ മുഖം അപ്പോഴും പേടിയും അസ്വസ്ഥതയും കൊണ്ട് വല്ലാതെ വാടിയിരുന്നു. തൊട്ടരികിൽ ഷാഹിദിന്റെ ഉപ്പ ഹമീദും, കലങ്ങിയ കണ്ണുകളുമായി സഫയും!
"ഷാഹിദേ!! എന്തുപറ്റി മോനേ?! നീ വിളിക്കാത്തതുകൊണ്ട് ഇവിടെ എനിക്ക് ശ്വാസം മുട്ടി ചാകാറായി! ആ കുട്ടിക്ക് ഇപ്പോൾ എങ്ങനെയുണ്ട്? ഡോക്ടർ എന്ത് പറഞ്ഞു?!" നബീസുമ്മ ഒറ്റശ്വാസത്തിൽ ചോദിച്ചു.
ഷാഹിദ് അല്പം നാടകീയമായി മുഖം ഗൗരവമാക്കി, പിന്നെ പെട്ടെന്ന് വലിയൊരു ചിരിയോടെ പൊട്ടിത്തെറിച്ചു: "പേടിക്കാനൊന്നുമില്ല ഉമ്മാ... ചെറിയൊരു ക്ഷീണമേ ഉണ്ടായിരുന്നുള്ളൂ. പിന്നെ... ഡോക്ടർ ഒരു കാര്യം കൂടി പറഞ്ഞു—ഉമ്മ വലിയുമ്മയാകാൻ പോവുകയാണ്! എന്റെ പൊന്നുവിന് വിശേഷമുണ്ട്!!"
ആ നിമിഷം സ്ക്രീനിൽ ഒരു
💬 Comments
View all comments