Chapter Title : പാപശൽഭം 25 [Shanushinu] [പാൻ്റീസ് ഇടുന്ന ഭർത്താവ്]
മറന്നതുപോലെ ഗൗരവത്തോടെ കൂട്ടിച്ചേർത്തു: "ഇനി രണ്ടാഴ്ച കഴിഞ്ഞാൽ നോമ്പ് തുടങ്ങുകയല്ലേ? അവളിപ്പോ ഇനി വയറ്റിൽ വെച്ചുകൊണ്ട് അത്താഴത്തിന് അതിരാവിലെ എഴുന്നേൽക്കാനോ, അടുക്കളയിൽ പുക കൊള്ളാനോ ഒന്നും നിൽക്കണ്ട! നീ നോമ്പ് നോൽക്കാനുള്ളതൊക്കെ തലേന്ന് രാത്രി തന്നെ ശരിയാക്കി വെച്ചോണം; പകൽ അവൾക്ക് നല്ല ഭക്ഷണവും പാലും പഴങ്ങളുമൊക്കെ കൃത്യമായി കൊടുക്കണം, കേട്ടോടാ?"
ആ വാക്കുകൾ കേട്ട്, ഷാഹിദിന്റെ തോളോട് ചേർന്ന് ശാന്തമായി ഇരുന്നിരുന്ന ജസ്‌നയുടെ ഉള്ളിൽ പറഞ്ഞറിയിക്കാൻ കഴിയാത്തൊരു അമ്പരപ്പും രസകരമായ വിജയബോധവും നിറഞ്ഞു!
രാവിലെ പത്തുമണിക്ക് എഴുന്നേറ്റതിന് തന്നെ വലിച്ചുകീറിയ അതേ നബീസുമ്മ! താൻ കാനഡയിലേക്ക് വന്നതിൽ നീരസം വെച്ച് മഞ്ചേരിയിൽ വെച്ച് ഓരോ വാക്കുകൊണ്ടും തന്നെ കുത്തിനോവിച്ച അതേ സ്ത്രീ! മരുമകളോട് ക്ഷമ ചോദിക്കാനുള്ള വിനയം പോലും ഇല്ലാതിരുന്നിട്ടും, 'തന്റെ മകന്റെ ചോര' എന്ന ഒരൊറ്റ ചിന്തയിൽ ആ അമ്മായിയമ്മയുടെ ശത്രുത മുഴുവൻ ഏഴുകടലുകൾക്കപ്പുറം ഒറ്റയടിക്ക് തകർന്നടിഞ്ഞിരിക്കുന്നു! ആ 'മകന്റെ ചോര' യഥാർത്ഥത്തിൽ പതിനഞ്ചു നിലയ്ക്ക് മുകളിലുള്ള മറ്റൊരു പുരുഷന്റേതാണെന്ന് ഈ പാവം തള്ള സ്വപ്നത്തിൽ പോലും അറിയുന്നില്ലല്ലോ!
ജസ്‌ന തന്റെ മുഖത്ത് അങ്ങേയറ്റം ഭവ്യവും ശാന്തവുമായൊരു പുഞ്ചിരി വിടർത്തി നബീസുമ്മയെ നോക്കി പറഞ്ഞു: "ഉമ്മ ഒട്ടും വിഷമിക്കണ്ട ഉമ്മാ... ഇക്ക എന്നെ ഒരു കുറവും വരുത്താതെ നന്നായി നോക്കുന്നുണ്ട്. ഉമ്മ ഞങ്ങൾക്ക് വേണ്ടി നന്നായി പ്രാർത്ഥിച്ചാൽ മതി."
"അതൊക്കെ ഞാൻ പ്രാർത്ഥിച്ചോളാം..... എന്നോട് ആരും പറഞ്ഞിട്ടൊന്നും വേണ്ട.. നീ നല്ലോണം കിടന്നുറങ്ങിക്കോ, ക്ഷീണം തോന്നിയാൽ ഉടനെ കിടക്കണം," നബീസുമ്മയുടെ സ്വരത്തിൽ അതുവരെ കാണാത്തൊരു മൃദുത്വം വന്നിരുന്നു.
ഫോൺ കട്ട് ചെയ്തതിന് ശേഷമുള്ള ആ
💬 Comments
View all comments