0%

Chapter Title : പാപശൽഭം 27 [Shanushinu] [ജസ്‌നയുടെ മൃദുവായ ആജ്ഞകളും, ഷാഹിദിൻ്റെ മധുരമുള്ള കീഴടങ്ങലും]

Author : Shanushinu Read All Parts 81.9K

സ്നേഹപൂർണ്ണമായ നിശ്ചയദാർഢ്യമായിരുന്നു.

"ഓ, എന്റെ ഇക്കൂ... പെരുന്നാൾ ആയിട്ട് പുതിയൊരു നല്ല പർദ്ദ വാങ്ങിയിട്ട് അത് ഇടാതെ പഴയ ചാക്കുപോലത്തെ തുണി ഇട്ടു പോകാനാണോ?" അവൾ കണ്ണാടിയിൽ തന്റെ ഹിജാബ് ഒരിക്കൽക്കൂടി ശരിയാക്കി, അവന്റെ കയ്യിൽ കോർത്തുപിടിച്ചു. "കറുത്ത പർദ്ദയല്ലേ ഇക്കാ, ഒരു തരി തൊലി പോലും പുറത്തു കാണുന്നില്ലല്ലോ! എനിക്ക് ഈ ഫിറ്റിംഗ് ഒരുപാട് ഇഷ്ടമായി. വാ, സമയം വൈകിയാൽ പാർക്കിംഗ് കിട്ടില്ല!"

അവളുടെ ആ സന്തോഷത്തിന് മുന്നിൽ ഷാഹിദിന് പിന്നെ ഒരക്ഷരം പോലും മറുത്തുപറയാൻ തോന്നിയില്ല. പുഞ്ചിരിയോടെ തലയാട്ടി അവൻ വാതിൽ തുറന്നു.

മിസ്സിസാഗയിലെ വലിയ ഇസ്ലാമിക് സെന്ററിലെ പെരുന്നാൾ പ്രഭാതം ആഘോഷത്തിമിർപ്പിലായിരുന്നു. കാർ പാർക്കിംഗിൽ നിന്ന് പള്ളിയിലേക്ക് നടക്കുമ്പോൾ, തണുത്ത വസന്തകാല കാറ്റിൽ അത്തറിന്റെ മണവും ഉച്ചഭാഷിണിയിലൂടെ ഒഴുകിവരുന്ന പെരുന്നാൾ ധ്വനികളും അന്തരീക്ഷത്തെ ഭക്തിസാന്ദ്രമാക്കി.

തൂവെള്ള കുർത്തയും പൈജാമയും ധരിച്ച്, വസ്ത്രത്തിനുള്ളിൽ ജസ്‌നയുടെ പ്രഭാതച്ചൂടും സുഗന്ധവും പേറി നടക്കുന്ന ഷാഹിദിന്റെ മുഖത്ത് അസാധാരണമായൊരു ശാന്തതയും നിർവൃതിയുമായിരുന്നു.

സ്ത്രീകളുടെ പ്രാർത്ഥനാ ഹാളിലേക്ക് (Ladies' wing) പ്രവേശിച്ച ജസ്‌നയെ, അവിടെ കൂടിയിരുന്ന മലയാളി വീട്ടമ്മമാരും മറ്റ് രാജ്യക്കാരായ സ്ത്രീകളും കൗതുകത്തോടെയും സ്നേഹത്തോടെയും സ്വീകരിച്ചു. മലയാളികളായ കുറച്ചു സ്ത്രീകളുടെ പതിവ് ചോദ്യങ്ങൾ ", നാട്ടിൽ നിന്ന് പുതുതായി വന്നതാണോ?", "കല്യാണം കഴിഞ്ഞിട്ട് എത്ര നാളായി?", "എന്ത് ഐശ്വര്യമാ മോളെ കാണാൻ!" എന്നിങ്ങനെയുള്ള കുശലാന്വേഷണങ്ങൾക്ക് മുന്നിൽ, തലകുനിച്ച് നാണം കലർന്ന പുഞ്ചിരിയോടെ മറുപടി പറയുന്ന ആ പഴയ മഞ്ചേരിക്കാരി പുതുപ്പെണ്ണിന്റെ വേഷം അവൾ അങ്ങേയറ്റം സ്വാഭാവികമായി ആടിത്തീർത്തു.

എന്നാൽ—ആ ഇറുകിയ, വടിവൊത്ത കറുത്ത പർദ്ദയ്ക്കുള്ളിൽ നിൽക്കുമ്പോൾ, ചുറ്റുമുള്ള യാഥാസ്ഥിതിക

💬 Comments

View all comments