0%

Chapter Title : പാപശൽഭം 27 [Shanushinu] [ജസ്‌നയുടെ മൃദുവായ ആജ്ഞകളും, ഷാഹിദിൻ്റെ മധുരമുള്ള കീഴടങ്ങലും]

Author : Shanushinu Read All Parts 89.8K

പുഞ്ചിരിച്ച് മുന്നിലെ കസേരയിലേക്ക് കൈചൂണ്ടി. "ഇന്നത്തെ ക്യു-വൺ റിവ്യൂ കഴിഞ്ഞിട്ട് ഡേവിഡ് അരമണിക്കൂർ മുൻപ് എന്റെ അടുത്ത് വന്നിരുന്നു. നീ പ്രസന്റ് ചെയ്ത ഈസ്റ്റേൺ കാനഡ കോസ്റ്റ്-കണ്ടെയ്ൻമെന്റ് ലെഡ്ജർ അവനെ ശരിക്കും ഇംപ്രസ്സ് ചെയ്തിട്ടുണ്ട്. ആ കിംഗ്സ്റ്റൺ ക്രോസ്-ഡോക്കിംഗ് പ്ലാനും, കഴിഞ്ഞ മാസത്തെ ഒട്ടാവ ഓഡിറ്റ് ക്ലോഷറും—ഈ രണ്ടെണ്ണത്തിലും നീ കാണിച്ച ആ പ്രൊഫഷണൽ കൃത്യത യാദൃച്ഛികമല്ലെന്ന് അവനും ഞാനും ഒരുപോലെ അംഗീകരിക്കുന്നു."

ഡേവിഡ് മില്ലറെപ്പോലെ കണിശക്കാരനായ ഒരു ഡയറക്ടറുടെ എഴുതിയ പ്രശംസ നേരിട്ട് കണ്ടപ്പോൾ ഷാഹിദിന്റെ മുഖത്ത് യഥാർത്ഥമായ, അധ്വാനിച്ചു നേടിയെടുത്ത ആത്മവിശ്വാസത്തിന്റെ തിളക്കം വിരിഞ്ഞു.

"താങ്ക്യൂ രോഹിത് ഏട്ടാ. സത്യം പറഞ്ഞാൽ കഴിഞ്ഞ നവംബറിലെ ആ ചെറിയ വീഴ്ച എനിക്ക് വലിയൊരു പാഠമായിരുന്നു. അതിൽപ്പിന്നെ ഓരോ കണക്കും ഞാൻ മൂന്നും നാലും തവണ സ്വയം ക്രോസ്-ചെക്ക് ചെയ്തിട്ടേ ഫയൽ ചെയ്യാറുള്ളൂ," ഷാഹിദ് വിനയത്തോടെ പറഞ്ഞു.

"അത് നിന്റെ റിസൾട്ടിൽ കാണാനുണ്ട് ഷാഹിദ്," രോഹിത് തന്റെ ലെതർ കസേരയിൽ അല്പം മുന്നോട്ട് ആഞ്ഞിരുന്നു. അയാളുടെ സ്വരം തികച്ചും ഔദ്യോഗികവും പ്രായോഗികവുമായി മാറി. "അതുകൊണ്ട് തന്നെയാണ് അടുത്തൊരു പ്രധാനപ്പെട്ട ചുവടുവെപ്പ് ഞാൻ നിന്നെ ഏൽപ്പിക്കാൻ തീരുമാനിച്ചത്. നീ നിൻ്റെ കരിയറിൽ ഓരോ പടിയും കൃത്യമായി ചവിട്ടിക്കയറണം. അത് കൊണ്ട് ഞാൻ നിന്റെ ഇപ്പോഴത്തെ ഓപ്പറേഷണൽ സ്കോപ്പ് ഞാൻ വിപുലീകരിക്കുകയാണ്. ഇന്നുമുതൽ ഈസ്റ്റേൺ കാനഡ ഓപ്പറേഷൻസ് കോർഡിനേഷന്റെ സീനിയർ ലോജിസ്റ്റിക്സ് ലീഡ് (Senior Logistics Lead — Eastern Canada Operations) ആയിട്ട് ഞാൻ നിന്നെ അപ്പോയിന്റ് ചെയ്യുന്നു."

ഷാഹിദിന്റെ കണ്ണുകൾ ആഹ്ലാദം കൊണ്ട് വിടർന്നു. "സീനിയർ ലോജിസ്റ്റിക്സ്

💬 Comments

View all comments