0%

Chapter Title : പാപശൽഭം 27 [Shanushinu] [ജസ്‌നയുടെ മൃദുവായ ആജ്ഞകളും, ഷാഹിദിൻ്റെ മധുരമുള്ള കീഴടങ്ങലും]

Author : Shanushinu Read All Parts 90.2K

കഷ്ടിച്ച് ഒരു മണിക്കൂർ ദൂരം മാത്രം! എന്തെങ്കിലും അത്യാവശ്യം വന്നാൽ അതേ മണിക്കൂറിൽ തന്നെ നിനക്ക് തിരിച്ചെത്താൻ HR ഫ്ലൈറ്റ് അറേഞ്ച് ചെയ്തു തരും."

അത്രയും പഴുതില്ലാത്ത, ഓരോ ചെറിയ കാര്യവും മുൻകൂട്ടി കണ്ടുള്ള ആ കരുതൽ കേട്ടപ്പോൾ ഷാഹിദിന്റെ കണ്ണുകൾ വീണ്ടും ആരാധനയാൽ തിളങ്ങി!

"സത്യത്തിൽ രോഹിത് ഏട്ടൻ കൂടെയുള്ളപ്പോൾ ഞാൻ എന്തിനാ ഇങ്ങനെ വെറുതെ പേടിക്കുന്നത്?" ഷാഹിദ് നിറഞ്ഞ പുഞ്ചിരിയോടെ എഴുന്നേറ്റ് ആ മോൺട്രിയാൽ അസൈൻമെന്റ് ഫയൽ കയ്യിലെടുത്തു. "ഏട്ടൻ എന്നിലർപ്പിച്ച ഈ വിശ്വാസം ഞാൻ ഒരിക്കലും കളയില്ല! ചൊവ്വാഴ്ച രാവിലെ തന്നെ ഞാൻ മോൺട്രിയാലിലേക്ക് പുറപ്പെടാം—ആ പത്തു ദിവസം കൊണ്ട് സെന്റ്-ലോറന്റ് ഹബ്ബ് ഇന്റഗ്രേഷൻ ഒരു തരി പിഴവില്ലാതെ ഞാൻ ക്ലോസ് ചെയ്ത് ഏട്ടാ!"

"ദാറ്റ്സ് ദി സ്പിരിറ്റ്, ഷാഹിദ്!" രോഹിത് എഴുന്നേറ്റ് അവന്റെ തോളിൽ ബലമായി തട്ടി. "വീക്കെൻഡ് ജസ്‌നയോടൊപ്പം നന്നായി ചെലവഴിക്ക്. തിങ്കളാഴ്ച നമുക്ക് ഫൈനൽ ചെക്ക്-ലിസ്റ്റ് നോക്കിയിട്ട് ചൊവ്വാഴ്ച യാത്ര തിരിക്കാം."

തന്റെ കരിയറിലെ ഏറ്റവും വലിയ അംഗീകാരം നേടിയതിന്റെ ആഹ്ലാദത്തോടെ ഷാഹിദ് മുപ്പതാം നിലയിൽ നിന്ന് ഇറങ്ങിപ്പോയപ്പോൾ, രോഹിത് കുമാർ ജനൽച്ചില്ലിനപ്പുറത്തെ വസന്തസൂര്യനിലേക്ക് നോക്കി നിശ്ശബ്ദമായി പുഞ്ചിരിച്ചു—കളത്തിലെ അവസാനത്തെ കരുവും കൃത്യമായി അതിന്റെ സ്ഥാനത്ത് വീണുകഴിഞ്ഞിരിക്കുന്നു!

രണ്ട് ദിവസങ്ങൾക്ക് ശേഷം, യാത്രയ്ക്ക് തൊട്ടുമുൻപുള്ള ആ രാത്രിയിൽ, മിസ്സിസാഗയിലെ ആകാശത്തുനിന്ന് വസന്തത്തിലെ ആദ്യത്തെ ഇളംചൂടുള്ള മഴ പെയ്തിറങ്ങാൻ തുടങ്ങിയിരുന്നു.

ഇരുപത്തിയഞ്ചാം നിലയിലെ കൂറ്റൻ ചില്ലുജാലകങ്ങളിലൂടെ മഴത്തുള്ളികൾ വെള്ളിരേഖകൾ പോലെ താഴേക്ക് ഒഴുകിയിറങ്ങുന്ന നേർത്ത താളവും, മുറിക്കുള്ളിലെ ബെഡ്‌ലാമ്പിന്റെ മങ്ങിയ സ്വർണ്ണവെളിച്ചവും ഫ്ലാറ്റ് 2501-ലെ മാസ്റ്റർ ബെഡ്‌റൂമിന് വല്ലാത്തൊരു പ്രണയഭംഗിയും

💬 Comments

View all comments