0%

Chapter Title : പാപശൽഭം 4.0 - വഴിത്തിരിവ് [Shanushinu]

Author : Shanushinu Read All Parts 8.9K

കഞ്ചാവ് അടിച്ചു കിറുങ്ങി ഇരിക്കലാണ് ആളിൻ്റെ പ്രധാന വിനോദം. കഞ്ചാവും വലിച്ചു ലോകം മറന്ന് കിളി പോയി ഇരിക്കുന്നതാണ് അവൻ്റെ കിക്ക്.

കഞ്ചാവിൻ്റെ അസഹനീയമായ മണം ബാക്കി ഉള്ളവർക്കൊക്കെ ബുദ്ധിമുട്ടാണെങ്കിലും രാഹുലിനോട് ഉള്ള സ്നേഹം കാരണം അവര് അതൊക്കെ അങ്ങ് സഹിച്ചു പോവുന്നു. പിന്നെ കാനഡയിൽ ജീവിക്കണമെങ്കിൽ എന്തായാലും കഞ്ചാവിൻ്റെ മണം സഹിക്കാതെ രക്ഷയുമില്ല.

എവിടെ പോയാലും അതിൽ നിന്ന് ഒരു രക്ഷ ഇല്ല. ഒടുക്കത്തെ സ്നേഹവും ഭയങ്കര ബുദ്ധിയും കഴിവും ഒക്കെ ഉള്ളവൻ ആണെങ്കിലും ഈ കഞ്ചാവ് വലി കാരണം വന്ന മടിയും ഓർമ്മക്കുറവും അവന്റെ പഠനത്തെ ഒക്കെ നല്ല രീതിയിൽ തന്നെ ബാധിച്ചിട്ടുണ്ട്.

ചില papers ഒക്കെ സമയത്തിന് submit ചെയ്യാത്തത് കാരണം അവന് PG കംപ്ലീറ്റ് ആക്കിയിട്ടും ഇല്ല.

അജിംസിനാണെങ്കിൽ സ്ത്രീ വിഷയം തന്നെ ഏറ്റവും വലിയ വീക്ക്നെസ്സ്, പക്ഷേ എന്നിരുന്നാലും നാട്ടിൽ തലയ്ക്ക് പിടിച്ച ഒരു പ്രണയം ഉള്ളതുകൊണ്ട് അവൻ വേറെയൊരു കളിക്കും പോകാറില്ല.

അതുകൊണ്ട് തന്നെ അവൻ്റെ പ്രധാന വിനോദം വെള്ളമടിയാണ്. മിക്കവാറും ദിവസം രണ്ടെണ്ണം വിട്ടില്ലെങ്കിൽ അവന് ഒരു സുഖവും കിട്ടില്ല. Weekend ആണെങ്കിൽ പിന്നെ പറയുകയും വേണ്ട.

അവൻ്റെ ജോലി ചെയ്തു ഉണ്ടാക്കുന്ന പൈസ മൊത്തം അങ്ങനെ തീരാറാണ് പതിവ്.

അന്നത്തെ ദിവസം ഉച്ചയ്ക്ക് ഷാഹിദും രാഹുലും അജിംസും കൂടെ ഹാളിലിരുന്ന് ഭക്ഷണം കഴിക്കുമ്പോഴാണ് മൻസൂർ അവസാനം കൈപ്പണി ഒക്കെ മതിയാക്കി ഇറങ്ങി വരുന്നത്.

രാവിലെ എഴുന്നേറ്റ് ഏതാണ്ട് ഉച്ചകഴിഞ്ഞ് കിച്ചനിലോട്ട് കടന്നുവരുന്നത് വരെ അവന് അതുതന്നെയായിരുന്നു പണി. അവൻ്റെ വരവ് കണ്ടപ്പോൾ തന്നെ അജിംസ് ചിരിച്ചുകൊണ്ട്

💬 Comments

View all comments