0%

Chapter Title : പാപശലഭം 5 ചൂടും തണുപ്പും [Shanushinu]

Author : Shanushinu Read All Parts 40.8K

ശരീരത്തിന്റെ ചൂടിനെയും മൃദുത്വത്തെയും കുറിച്ചുള്ള ചിന്ത ആ നീണ്ട വിമാനയാത്രയ്ക്ക് മുൻപ് അവനിൽ വല്ലാത്തൊരു ലഹരി പടർത്തിക്കൊണ്ടിരുന്നു.

ടിം ഹോർട്ടൺസിൽ നിന്ന് കോഫിയും കുടിച്ച് ലൗഞ്ചിൽ റിലാക്സ് ചെയ്തിരിക്കുന്നതിനിടയിൽ ഷാഹിദ് ഫോണെടുത്ത് നാട്ടിലേക്ക് ഒന്നുകൂടി വിളിച്ചു.

"ഉപ്പാ, സെക്യൂരിറ്റി ചെക്കിങ് ഒക്കെ കഴിഞ്ഞ് ഞാൻ ഗേറ്റിന്റെ അടുത്ത് ഇരിക്കാ. എല്ലാം കഴിഞ്ഞു. ഇവിടിപ്പോ ബോർഡിങ് തുടങ്ങും," വലിയൊരു ആശ്വാസത്തോടെ അവൻ പറഞ്ഞു.

"ശരി മോനെ, നല്ലോണം പ്രാർത്ഥിച്ചു കയറണം. ഫ്ലൈറ്റിൽ കയറിയിട്ട് ഫോൺ വെക്കുന്നതിന് മുന്നേ മെസ്സേജ് അയച്ചാൽ മതി," ഉപ്പ മറുപടി നൽകി.

വിവരങ്ങൾ പറഞ്ഞ് ഫോൺ വെച്ചപ്പോഴേക്കും ഇത്തിഹാദ് ഫ്ലൈറ്റിലേക്കുള്ള യാത്രക്കാർക്കായി ഗേറ്റിൽ ബോർഡിങ് അനൗൺസ്മെന്റ് വന്നു. വിമാനത്തിലേക്ക് കയറാനുള്ള നീണ്ട ക്യൂവിൽ നിന്നപ്പോൾ അവന് വല്ലാത്തൊരു ആവേശമായിരുന്നു.

വിമാനത്തിൽ കയറി തന്റെ വിൻഡോ സീറ്റ് കണ്ടുപിടിച്ച് ഇരുന്നപ്പോൾ ഷാഹിദ് ചുറ്റുമൊന്ന് കണ്ണോടിച്ചു. പതിനാല് മണിക്കൂർ നീളുന്ന ആദ്യത്തെ ഫ്ലൈറ്റ് ആണ്.

തന്റെ അടുത്ത സീറ്റിൽ വന്ന് ഇരിക്കാൻ പോകുന്നത് സുന്ദരിയായ ഏതെങ്കിലും ഒരു വിദേശിയോ അല്ലെങ്കിൽ ഒരു മലയാളി പെൺകുട്ടിയോ ആയിരിക്കണേ എന്ന് അവൻ വെറുതെ ആഗ്രഹിച്ചു.

ആ നീണ്ട യാത്രയിൽ ഒന്ന് വായനോക്കിയും സംസാരിച്ചും പോകാമല്ലോ. എന്നാൽ അവന്റെ സകല പ്രതീക്ഷകളെയും തകർത്തുകൊണ്ട്, കയ്യിലൊരു വലിയ ലഗേജും തള്ളിക്കൊണ്ട് ഒരു മധ്യവയസ്കനായ പഞ്ചാബി അങ്കിളാണ് അവന് കൂട്ടായി വന്നത്.

അയാൾ വന്നയുടനെ വലിയൊരു കോട്ടുവായുമിട്ട്, സീറ്റ് ബെൽറ്റ് ഇട്ട് കണ്ണടച്ച് ഉറക്കവും തുടങ്ങി. പിന്നെ ഷാഹിദിന് ആകെ ഉണ്ടായിരുന്ന ആശ്രയം മുന്നിലെ സ്ക്രീനിലെ സിനിമകളും ഇടയ്ക്കിടെ ഭക്ഷണം കൊണ്ടുതരുന്ന എയർഹോസ്റ്റസുമാരും മാത്രമായിരുന്നു.

💬 Comments

View all comments