Chapter Title : പാപശൽഭം 8 [Shanushinu] [പൂക്കുന്ന പ്രേമം]
ആയി അവളുടെ മനസ്സ് വല്ലാതെ കൊതിച്ചു... ഷാഹിദ് ആണെങ്കിൽ ജസ്ന എങ്ങനെയെങ്കിലും ഫോൺ വച്ചാൽ നന്നായി ഒന്നു കിടന്നു ഉറങ്ങാം എന്ന അവസ്ഥയിൽ ആയിരുന്നു...
കുറച്ചുനേരം നിശബ്ദതയ്ക്ക് ശേഷം, അവൾ പതുക്കെ മുഖം ഉയർത്തി. “ഷാഹി… എനിക്ക്… എനിക്ക് നിന്നെ ഇവിടെ വേണം… ഈ ഫോണിലൂടെ അല്ല…
നീ… ഇങ്ങോട്ട് വരുമോ… എന്നെ കാണാൻ….. പ്ലീസ്.. എനിക്ക് ഇങ്ങനെ വയ്യ..”
ഷാഹിദ് സ്ക്രീനിലൂടെ അവളെ നോക്കി. അവന്റെ കണ്ണുകളിൽ സ്നേഹവും ആഗ്രഹവും. “പൊന്നൂ… ഞാൻ വരും. എത്രയും വേഗം തന്നെ. നീ എന്റെതാണ്…
പൂർണ്ണമായും.. പക്ഷേ ഇവിടെ ഒന്നു സെറ്റ് ആവാതെ ഞാൻ എങ്ങനെയാ വരുന്നത്... നിൻ്റെ കോഴ്സ് കഴിയുമ്പോഴേക്കും ഞാൻ വരാം.”
ജസ്ന ഒന്നും പറഞ്ഞില്ല.. ഷാഹിദിൻ്റെ മറുപടി അവൾക്ക് തൃപ്തികരം ആയിരുന്നില്ലെങ്കിലും അവൻ ഇപ്പൊ വരില്ല എന്ന് അവൾക്ക് അറിയാമായിരുന്നു... "ശരി ഷാഹി.. നീ കിടന്നോളൂ."
Ok പൊന്നു, നീ എന്നും എൻ്റെ പെണ്ണാണ്.. I love you so much, my dear... " ഷാഹിദ് പറഞ്ഞു
"Love you too da". പൊന്നു പറഞ്ഞുപറഞ്ഞു ഫോൺ വെച്ചു.
ഫോൺ വെച്ച ഉടനെ സ്ക്രീൻ റെക്കോർഡ് ചെയ്ത ഇപ്പോളത്തെ കോളിൻ്റെ വീഡിയോ അവൻ്റെ ഫോൺ ഗാലറിയിൽ സേവ് ആയി. അത് സേഫ് ആകി സൂക്ഷിക്കാനും പിന്നെ ആവശ്യം ഉള്ളപ്പോൾ കാണാൻ വേണ്ടിയും അവൻ അത് അവൻ്റെ ഫോണിലെ secure ഫോൾഡറിലോട്ട് മാറ്റി വെച്ച് അവൻ ഉറങ്ങാൻ ഉറങ്ങി...
തുടരും...
ബാക്കി ഭാഗം അടുത്ത് തന്നെ പോസ്റ്റ് ചെയ്യുന്നതാണ്.
💬 Comments
View all comments