Chapter Title : പാരീസും കാമവും [Costa demiris]
അവൻ പാരിസിലെ അപർട്ട്മെന്റിലേയ്ക്ക് വരുകയുള്ളു. ബാക്കി സമയം മുഴുവൻ തന്റെ ക്രൂ മെമ്പേഴ്സിന്റെ കൂടെ യാത്രയിലോ, അല്ലെങ്കിൽ പാരിസിലെ തന്നെ മറ്റേതെങ്കിലും അപർട്ട്മെന്റിലൊ ആയിരിക്കും.
അപാർട്മെന്റ് വിട്ട് പുറത്തിറങ്ങിയപ്പോൾ മനസ്സിൽ ജീവിതത്തിൽ പുതുപ്രതീക്ഷകൾ നാമ്പിടാൻ പോകുന്നത് പോലെ അവന് തോന്നി.ടാക്സിയിൽ കയറി അവൻ ആലോചനയിൽ ആണ്ടു.താൻ വർക്ക് ചെയ്യാൻ പോകുന്നത് പാരിസിലെതന്നെ ഏറ്റവും വലിയ ഫോട്ടോഗ്രാഫർമാർ അടങ്ങിയിട്ടുള്ള കമ്പനിക്ക് വേണ്ടിയാണ്. അവരിപ്പോൾ ഫാഷൻ മാഗസിൻ പ്രസിദ്ധീകരണത്തിന് തയ്യാറെടുക്കുകയാണെന്നാണ് പുറത്ത് വന്നിരുന്ന വാർത്തകൾ അങ്ങനെയെങ്കിൽ അവർ തന്നെയും ഫോട്ടോഗ്രാഫർ ആയി മാഗസിൻ വർക്കിലേയ്ക്ക് പരിഗണിചേക്കാമെന്ന് അവന് തോന്നി .ലോകത്തിലെത്തന്നെ ഏറ്റവും സുന്ദരികളായ മോഡലുകളുടെ ഫോട്ടോ എടുക്കാൻ തനിക്കും അവസരം ലഭിക്കുമെന്ന് ആലോചിച്ചപ്പോൾ അവന്റെ മനസ്സിൽ കുളിരു കോരി. എങ്കിലും പെണ്ണുങ്ങളോട് എങ്ങനെ പെരുമാറണമെന്ന കാര്യം അവനറിയില്ല.
ടാക്സി നേരെ എത്തിയത് വലിയ കവാടത്തിന് മുൻപിൽ ആണ്.സെക്യൂരിറ്റി അഗസ്റ്റോയുടെ കാർഡ് പരിശോധിച്ച്, ടെലിഫോൺ വഴി വെരിഫിക്കേഷനുവേണ്ടി ഡീറ്റെയിൽസ് അന്വേഷിച്ഛ് ഉറപ്പുവരുത്തി. ശേഷം ആ വലിയ കവാടം അഗസ്റ്റോയുടെ മുന്നിൽ തുറന്ന് വന്നു. അഗസ്റ്റോ കയറി ചെന്നതും ഒരു സ്റ്റാഫ് ഗേൾ അവനെ സ്വാഗതം ചെയ്തു മാനേജരുടെ അടുത്തേക്ക് കൊണ്ടുപോയി.അയാൾക് പ്രായം ഒരു 47 കാണും.
“നീയാണല്ലേ അഗസ്റ്റോ, ജോൺ പറഞ്ഞുവിട്ട ആളല്ലേ? ”
ക്രിസ്റ്റോഫർ ചോദിച്ചു
“അതേ, ഇന്ന് വരാൻ പറഞ്ഞിരുന്നു ”
“വെൽക്കം മി. അഗസ്റ്റോ ഇത് ഒരു പ്രഫഷണൽ ഫോട്ടോഗ്രാഫർസ് അടങ്ങിയിട്ടുള്ള സ്ഥാപനം ആണ്. ഇവിടത്തെ റൂൾസ് ആൻഡ് റെഗുലേഷൻസ് കാതറിൻ പറഞ്ഞുതരും. അതെല്ലാം പാലിച്ചാൽ മാത്രമേ ഇവിടെ നിങ്ങൾക് സ്ഥാനം ഉണ്ടാവുകയുള്ളൂ. അല്ലെങ്കിൽ പടിയ്ക്ക് പുറത്ത്.
💬 Comments
View all comments