0%

Chapter Title : പാർട്ണേഴ്സ് ഓഫ് ലൗ 2 [അപരൻ]

Author : aparan Read All Parts 1.6K

പ്രായോഗികമായും പക്വതയോടും കൂടിയാണ് ഷാനി തീരുമാനങ്ങളെടുക്കുന്നത്. അവനാലോചിച്ചു. അവനു ഷാനിയോട് എന്തെന്നില്ലാത്ത ബഹുമാനവും സ്നേഹവുമൊക്കെ തോന്നി.

രാത്രി ഫ്ലാറ്റിലെത്തിയപ്പോൾ ലിജി കാത്തിരിക്കുകയായിരുന്നു. ഷാനിയുടെ ഉപദേശമോർത്ത് വിനോദ് ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടിൽ സാധാരണ പോലെ തന്നെ പെരുമാറി.

അത്താഴം കഴിഞ്ഞ് പകലത്തെ സംഭവങ്ങളുടെ ക്ഷീണം കാരണം അവൻ പെട്ടെന്നുറങ്ങിപ്പോയി...

രണ്ടു ദിനങ്ങൾ കൂടി കടന്നു പോയി....

മൂന്നാം ദിവസം വിനോദ് നേരത്തേ വീട്ടിലെത്തി.

അവൻ നേരത്തേ വിളിച്ചു പറഞ്ഞതനുസരിച്ച് ലിജി അത്താഴമൊന്നും ഉണ്ടാക്കിയിരുന്നില്ല. വിനോദ് ഫ്രൈഡ് റൈസ്, ചില്ലി ചിക്കൻ, തന്തൂരി ചിക്കൻ ഒക്കെ വാങ്ങിയിട്ടുണ്ടായിരുന്നു.

" ഇന്നെന്താ വിശേഷം" ലിജി അന്വേഷിച്ചു.

" ഒരു ചെറിയ പ്രമോഷൻ കിട്ടി മോളേ" അവൻ പറഞ്ഞു.

" നീയിതൊക്കെ പ്ലേറ്റിലാക്ക്. ഞാൻ പെട്ടെന്നു ഒന്നു കുളിച്ചിട്ടു വരാം" അവൻ ലിജിയെ ചേർത്തു പിടിച്ചു നെറ്റിയിലൊരു ഉമ്മ കൊടുത്തിട്ടു പറഞ്ഞു.

വിനോദ് കുളി കഴിഞ്ഞെത്തിയപ്പോഴേക്കും ലിജി വിഭവങ്ങളൊക്കെ ഡൈനിംഗ് ടേബിളിൽ നിരത്തിയിരുന്നു.

വിനോദ് ഒരു കുപ്പിയെടുത്തു ടേബിളിൽ വച്ചു.

" ഇന്നു കൂടാമെന്നു കൂട്ടുകാരൊക്കെ പറഞ്ഞതാ. ഞാമ്പറഞ്ഞു ഇന്നു ഞാനെന്റെ സ്നേഹമയിയായ സുന്ദരി ഭാര്യയോടൊപ്പമാ ആഘോഷിക്കുന്നതെന്ന്.. അവന്മാർക്കു വേറൊരു ദിവസം ചെലവു ചെയ്യാം. ഇന്നു നമ്മൾ രണ്ടും മാത്രം"

ലിജിയുടെ മുഖം സ്നേഹവും ചെറിയ നാണവും കൊണ്ടു തുടുത്തു.

വിനോദ് കുപ്പി തുറന്നു രണ്ടു ഗ്ലാസ്സുകളിലേക്കു പകർന്നു.

" അതിനെന്തിനാ രണ്ടു ഗ്ലാസ്സ്" ഗ്ലാസ്സിൽ നുരഞ്ഞു പൊന്തിയ മദ്യത്തിലേക്കു നോക്കി ലിജി ചോദിച്ചു.

" എടീ ഇതു ആപ്പയൂപ്പ സാധനമല്ല.. ഷാംപേയ്നാ.. ഷിവാസ് റീഗൽ.. റോയൽ ഡ്രിങ്ക്"

" പിന്നേ. എന്തു

💬 Comments

View all comments