0%

Chapter Title : പാർവണം 3 [𝐌𝐀𝐘𝐀𝐊𝐀𝐍𝐍𝐀𝐍]

ഒന്നും മിണ്ടാതെ നിന്നിരുന്ന ഇളയ അമ്മാവൻ ശ്രീനാരായണൻ പെട്ടെന്ന് മുന്നോട്ട് വന്നു.

​"മോളെന്തായാലും പറഞ്ഞത് നന്നായി. ഈ തറവാട്ടിലെ ആണുങ്ങൾക്ക് ചെയ്യാൻ കഴിയാത്ത കാര്യമാ ആദി ഇന്നലെ ചെയ്തത്."

ശ്രീനാരായണൻ അമ്മാവന്റെ ശബ്ദത്തിൽ എന്നോടുള്ള വലിയൊരു ബഹുമാനം നിറഞ്ഞുനിന്നിരുന്നു.

"എന്നെക്കൊണ്ടൊന്നും ഒന്നിനും കഴിഞ്ഞില്ലല്ലോ എന്നോർത്ത് ഇന്നലെ രാത്രി മുഴുവൻ ഞാൻ നീറിപ്പുകയുകയായിരുന്നു. ഇനി എന്തൊക്കെ സംഭവിച്ചാലും ഞങ്ങൾ ആദിയുടെ കൂടെയുണ്ട്."

​അത് കേട്ടതും മുത്തശ്ശന്റെ കണ്ണുകൾ നിറഞ്ഞു. വിറയ്ക്കുന്ന കാലുകളോടെ മുത്തശ്ശി പതുക്കെ ഉമ്മറത്തേക്ക് വന്നു. സാവിത്രി അമ്മായി മുത്തശ്ശിയെ താങ്ങിപ്പിടിച്ചിരുന്നു.

​"എന്റെ കുട്ടീടെ തലവര മാറ്റിയെഴുതിയത് ഈശ്വരനാ... നിങ്ങടെ രൂപത്തിൽ..."

മുത്തശ്ശി നിറഞ്ഞ കണ്ണുകളോടെ അമ്മയുടെയും ചേച്ചിയുടെയും നേരെ കൈകൂപ്പി.

"ഇനിയെങ്കിലും എന്റെ കുട്ടിക്ക് സമാധാനമായിട്ട് ഒന്ന് ജീവിക്കാമല്ലോ."

​അമ്മ ചിരിച്ചുകൊണ്ട് മുത്തശ്ശിയുടെ അടുത്തേക്ക് ചെന്ന് ആ കൈകളിൽ പിടിച്ചു.

"അതൊക്കെ ഞാൻ നോക്കിക്കോളാം. എന്റെ മരുമകളായിട്ടല്ല, എന്റെ സ്വന്തം മകളായിട്ട് തന്നെ ഞാൻ ഇവളെ നോക്കും."

​പിന്നെ ചേച്ചി പതുക്കെ പാർവണയുടെ അടുത്തേക്ക് ചെന്നു. അവളുടെ താടിത്തുമ്പിൽ പിടിച്ച് മുഖം ഉയർത്തി.

​"എന്താ മോളെ... നിനക്കിപ്പോഴും പേടിയുണ്ടോ?"

ചേച്ചി സ്നേഹത്തോടെ ചോദിച്ചു.

​പാർവണ മെല്ലെ ഇല്ലെന്ന് തലയാട്ടി. അവൾ എന്നെ നോക്കി പതുക്കെ ഒന്ന് ചിരിച്ചു. അവളുടെ ആ ചിരിയിൽ എന്റെ ലോകം മുഴുവനുമുണ്ടായിരുന്നു.

​"എങ്കിൽ പിന്നെ ഈ സങ്കടമൊക്കെ ഒന്ന് മാറ്റി വെച്ച്, എല്ലാവർക്കും സന്തോഷമായിട്ട് ഇരിക്കാൻ നോക്ക്.അമ്മാവൻ ആ ജാതകമൊക്കെ ഒന്ന് എടുത്തു വെച്ചേ... നമ്മൾക്കിന്ന് തന്നെ കാര്യങ്ങളൊക്കെ ഒന്ന് തീരുമാനിക്കാം. എത്രയും പെട്ടെന്ന് ഇവളെ ഞങ്ങൾക്ക് വീട്ടിൽ കൊണ്ടുപോകണം."

ചേച്ചി

💬 Comments

View all comments