0%

Chapter Title : ❤️പാർവതീപരിണയം [പ്രൊഫസർ]

വിളിച്ചു പറഞ്ഞുകൂടേ, ബാക്കിയുള്ളവരെ ഇങ്ങനെ തീ തീറ്റിക്കണോ “ “ഫോൺ ബാറ്ററി തീർന്നു off ആയിപ്പോയി മുത്തശ്ശി, അച്ഛാ അച്ഛൻ പാറുനോട് പിണക്കമാ... പാറു പാവമല്ലേ ഇനി ഇങ്ങനെ ഉണ്ടാവില്ല പാറുനോട് മിണ്ടാവോ “ പാർവതി നിന്ന് ചിണുങ്ങി, ബാക്കി എന്തും രാഘവൻ സഹിക്കും സ്വന്തം
പാതിയായ ലക്ഷ്മി പോയപ്പോൾ പോലും അയാൾ കരഞ്ഞിട്ടില്ല എന്നാൽ മക്കളുടെ കണ്ണ് കലങ്ങിയാൽ അയാൾക്ക്‌ സഹിക്കില്ല “അച്ചന്റെ മോളിങ്‌ വാ “ “തല്ലില്ലാന്നു ഉറപ്പു പറഞ്ഞാൽ വരാം “ “ പാറുനെ എന്നെങ്കിലും ഈ അച്ഛൻ തല്ലീട്ടുണ്ടോ “ അത് കേട്ടതും പാർവതി അച്ഛന്റെ മാറിൽ ചാഞ്ഞു “അച്ഛാ, അറിഞ്ഞോടല്ലച്ഛാ ഇത്രയും വൈകും എന്ന് കരുതിയില്ല “ “ആ ഇനീപ്പോ അതിനെക്കുറിച്ചൊന്നും പറയണ്ട മോളിങ്‌ വന്നല്ലോ, മുത്തശ്ശിടെ കൂടെ ചെന്ന് ചായ കുടിക്കു “ “ശരി അച്ഛാ “ അതും പറഞ്ഞവൾ മുത്തശ്ശിയേയും കൂട്ടി ഉള്ളിലേക്ക് പോയി, ഉള്ളിൽ ചെന്നതും പുറത്തു നടന്ന കാര്യങ്ങൾ ഒന്നും നമ്മളെ ബാധിക്കുന്നതല്ല എന്നിലുള്ള ഭാവത്തിൽ ഒരാൾ tv യും കണ്ടു മിച്ചറും കൊറിച്ചു കൊണ്ടിരുപ്പുണ്ട് “കാല് അടുപ്പിച്ചു വച്ചിരിക്കു പെണ്ണേ “ ദുർഗയുടെ ഇരിപ്പു കണ്ടതും മുത്തശ്ശി അവളെ വഴക്ക് പറഞ്ഞു, ആൺമക്കൾ ഇല്ലാത്ത മനക്കൽ തറവാട്ടിലെ മീശവെക്കാത്ത ആൺകുട്ടിയാണ് ദുർഗ, രാഘവൻ നായരുടെ മുന്നിൽ മുഖത്തു നോക്കി സംസാരിക്കാൻ ആർക്കെങ്കിലും ധൈര്യം ഉണ്ടെങ്കിൽ അത് അവൾക്കു മാത്രമാണ് “ആ എത്തിയോ തംബുരാട്ടി, ഇതെവിടെയായിരുന്നു ഇത്രയും സമയം “ “ഒന്നും പറയണ്ടെന്റെ കൊച്ചു തംബുരാട്ടി, പോരാൻ നേരത്തു ഒരു ചെറിയ പണി കിട്ടി

💬 Comments

View all comments