0%

Chapter Title : ❤️പാർവതീപരിണയം [പ്രൊഫസർ]

,നിന്റെ പഠിപ്പൊക്കെ കഴിഞ്ഞിട്ട് മതി കല്യാണം എന്നാ അവരും പറഞ്ഞത് “ “എന്നാലും അച്ഛാ “ “മോൾക്ക്‌ വേറെ ആരെയെങ്കിലും ഇഷ്ടം ഉണ്ടോ “ പെട്ടന്ന് അച്ഛൻ അങ്ങനെ ചോദിച്ചപ്പോൾ ഇല്ല എന്ന് പറയാനാണ് അവളക്കു തോന്നിയത് “ഇല്ലച്ഛാ അങ്ങനെ ഒന്നും ഇല്ല “ “അമ്മ എന്ത് പറയുന്നു “ “മേലേടത്തെ ചന്ദ്രനെ എനിക്കറിയാം, നല്ല കുടുംബക്കാരാ നമ്മളുമായി ചേരും. പിന്നെ അയാളുടെ മകനെക്കുറിച്ചു അന്വേഷിക്കണം “ “അതൊക്കെ ഞാൻ അന്വേഷിച്ചു, അറിഞ്ഞത് വച്ചു നല്ല പയ്യനാ ദുശീലങ്ങൾ ഒന്നും ഇല്ല, അപ്പൊ ഞാൻ എല്ലാവർക്കും ഇഷ്ടമാണ് എന്ന് പറയട്ടെ “ “ആഹാ എന്നെ കൂട്ടാതെ എല്ലാവരും കൂടെ തീരുമാനം എടുത്തല്ലേ. അപ്പൊ എനിക്കീ വീട്ടിൽ ഒരു വിലയും ഇല്ലേ “ ദുർഗ്ഗയാണ്, അവളോട്‌ അഭിപ്രായം ചോദിക്കാത്തതിലുള്ള ദേഷ്യമാണ് “അച്ഛന്റെ പൊന്നൂനോട് ചോദിക്കാതെ അച്ഛൻ തീരുമാനം എടുക്കോ, പറ പൊന്നൂന് ഇഷ്ടമല്ലേ ആ ചേട്ടനെ “ “അതിനു ഞാൻ ആ ചേട്ടനെ കണ്ടിട്ടില്ലാല്ലോ, “
“അതിനെന്താ അടുത്ത ആഴ്ച നമ്മുടെ അഞ്ജലിച്ചേച്ചീടെ കല്യാണത്തിന് പോകുമ്പോ കാണാല്ലോ, ആ ചേട്ടൻ അവിടെ വരും “ ആ സംസാരം അവിടെ കഴിഞ്ഞു, എല്ലാവരും കിടക്കുവാനായി പോയി പാർവതിയും ദുർഗയും ഒരു മുറിയിലാണ് ഉറങ്ങുന്നത്, കിടന്നു ഒരുപാട് നേരം കഴിഞ്ഞിട്ടും പാർവതിക്ക് ഉറങ്ങാൻ സാധിക്കുന്നില്ല. മനസ്സ് രണ്ടുപേരോടുള്ള സ്നേഹം തുലാസിൽ വച്ചു അളന്നു നോക്കുകയാണ് എത്രയൊക്കെ അളന്നാലും അച്ഛനോടുള്ള സ്നേഹത്തിന്റെ തട്ട് താണ് തന്നെയിരിക്കും, ‘ ഈ 23 വയസ്സിനിടയിൽ അച്ഛൻ തന്നെ വാക്കുകൾ കൊണ്ട് പോലും വേദനിപ്പിച്ചിട്ടില്ല, എന്തൊക്കെ ആഗ്രഹിച്ചാലും

💬 Comments

View all comments