Chapter Title : പാർവതിയുടെ സുവർണ ദിനം [Tom]
എന്നെത്തെയും പോലെ നൈറ്റ് വാക്ക് എന്ന് പറഞ്ഞപ്പോള്‍ അയാള്‍ വല്ലാതൊന്നു ചിരിച്ചു. ഷോ കാണിക്കാന്‍ വേണ്ടി ബാഗില്‍ നിന്ന് ഞാനും കൂളിംഗ് ഗ്ലാസ്സ് എടുത്ത് വച്ചപ്പോള്‍ അയാള്‍ വീണ്ടും ചിരിച്ചു.
അയാള്‍ ലോക്ക് തുറന്ന് ട്രൂ കോളര്‍ എടുത്ത് എന്റെ നേരെ ഫോണ്‍ നീട്ടി. നമ്പറിന് വേണ്ടിയാകും,, അയാള്‍ക്ക് എന്നെ മനസ്സിലായി. വേറെ രക്ഷയില്ല,, ഇന്നല്ലെങ്കില്‍ നാളെ എന്നെ കണ്ടു പിടിക്കും.
ഞാന്‍ അയാള്‍ക്ക് നമ്പര്‍ കൊടുത്തു. വീണ്ടും നല്ലൊരു പുഞ്ചിരി സമ്മാനിച്ച് കൊണ്ട് അയാള്‍ പോയി. ഇന്നത്തെ നടത്തം ഇവിടെ തീരുന്നു. ചിലപ്പോള്‍ ഈ സിറ്റി എന്നെന്നെക്കുമായി.
കൊല്ലാനാണോ വളര്‍ത്താനാണോ എന്ന് മനസ്സിലായില്ല. കൊല്ലാന്‍ ആകും,, അല്ലാതെ എന്നെ വളര്‍ത്തിയിട്ട് അയാള്‍ക്ക് ഒന്നും കിട്ടാനില്ല.
റൂമിലെത്തി കട്ടിലില്‍ വീണ നിമിഷം അയാളുടെ കോള്‍ വന്നു. നാളെ ആരെയും നോക്കണ്ട.
ലൊക്കേഷന്‍ ഇട്ടാല്‍ മതിയെന്ന്.
വേണ്ട,, കാര്യം കഴിഞ്ഞാല്‍ കാശ് തരാതെ പോകും. വിശ്വസിക്കാന്‍ പറ്റില്ല പോലീസ്കാരൻ ആയി പോയില്ലേ..
ഈ സിറ്റിയോട് വിട. ഈ രാത്രി ഇരുട്ടി വെളുത്താല്‍ ഈ നഗരം വിടും. നഗരത്തിന് ഒരു പ്രത്യേകതയുണ്ട്. അത് നമ്മളെ മറ്റൊരാളാക്കും. ഞാനും അങ്ങനെ ഒരുപാടു മാറി. എന്നെ ഈ നഗരം മാറ്റി.
പക്ഷെ നേരം വെളുക്കും മുന്നേ ഒരു കോളിംഗ് ബെല്ലിന്റെ അകമ്പടിയോടെ അയാള്‍ എന്നെ തേടി വന്നു.
അയാളെ കണ്ടതും എന്റെ കൈ കാലുകൾ വിറക്കാൻ തുടങ്ങി.. ഒരു ഭയം ഉള്ളിൽ നിഴലടിച്ചു.. ഒരുപക്ഷെ പോലീസ് ആയതു കൊണ്ട് ആയിരിക്കും...
ഉപദ്രവിക്കരുത് എന്ന് പറഞ്ഞ് ഞാന്‍ അയാളുടെ കാല് പിടിച്ചു.
അയാള്‍ അപ്പോഴും
💬 Comments
View all comments