Chapter Title : പാർവ്വതി ✍️അൻസിയ✍️
കാലിൽ തടവി അയാൾ ചോദിച്ചപ്പോ അവൾ തലയാട്ടി...
"ഇവിടെയൊ...??
കാലിന്റെ മുട്ടിൽ തൊട്ടപ്പോഴും അവൾ തലയാട്ടി... ആ കൈ മുട്ടിന് മുകളിൽ തുടയിൽ അമർന്നപ്പോഴും അവൾ തലയാട്ടി...താഴമ്പിച്ച അയാളുടെ കൈ തുടയുടെ പകുതി വരെ അരിച്ചു കയറി പതിയെ അമർത്തിയപ്പോ അറിയുന്നുണ്ട് എന്നവൾ പറഞ്ഞു... ഇനി ആ കൈ മുകളിലേക്ക് പോകല്ലേ എന്നവൾ ഉരുകി പ്രാർത്ഥിച്ചു... ഇടത് കൈ കൊണ്ട് മാക്സി താഴ്ത്തി പിടിച്ച് അയാൾ വലതു കൈ ഒന്ന് കൂടി മുകളിലേക്ക് കൊണ്ടുപോയി പതിയെ അമർത്തി...
"ഇവിടെയൊ...??
"അറിയുന്നുണ്ട് എന്നാലും എന്തോ പോലെ..."
"കുഴപ്പം ഒന്നും ഇല്ല... രക്തയോട്ടം ഇല്ലാത്ത കാരണം ആവും ഒരു മാസം നിർത്താതെ ഉഴിയണം... പിന്നെ ഞാൻ തരുന്ന മരുന്നും കുടിക്കണം മുടക്കം വരാതെ...."
"ആ...."
തുടയിൽ ഇരുന്ന കൈ ഒന്ന് കൂടി മുകളിലേക്ക് ഉയർത്തി അവിടെയും ഒന്ന് അമർത്തി.. അടിവസ്ത്രത്തിന്റെ തൊട്ട് താഴെയാണ് അയാളുടെ വിരലുകൾ എന്ന് അവൾ അറിഞ്ഞു.... റൂമിലെ ഫാനിന്റെ കാറ്റിലും അവൾ വിയർക്കാൻ തുടങ്ങി... കൈ എടുത്ത് അയാൾ തന്റെ കയ്യിൽ ഉള്ള കുപ്പി തുറക്കുന്നതിനിടയിൽ പറഞ്ഞു...
"ഡ്രെസ്സ് പൊക്കി വെക്കണം ...."
ചുറ്റുമൊന്ന് നോക്കി അവൾ മാക്സി തുടവരെ പൊക്കി ഇടത് കാലിൽ അവിടെ കിടന്ന തുണിയും എടുത്തിട്ടു.... ഒരു നോട്ടമേ അവൾ തന്റെ താഴേക്ക് നോക്കിയുള്ളൂ കയ്യിൽ ഒതുങ്ങാത്ത വെളുത്ത് തടിച്ച തുട ദൈവമേ വേണ്ടായിരുന്നു ഇത്.... പക്ഷെ അയാളിൽ ഒരു മാറ്റവും കാണാത്തത് കൊണ്ട് അവൾക്ക് ധൈര്യമായി... ഇതൊക്കെ അയാൾ എത്ര കണ്ടതാവും... കുപ്പിയിലെ തൈലം തുടയിൽ കമഴ്ത്തി കൊണ്ട് അയാൾ
💬 Comments
View all comments