Chapter Title : പാർവ്വതി ✍️അൻസിയ✍️
നടക്കാൻ പോലും കഴിയാത്ത എന്നോടൊ.... സ്വന്തം മോളെ പോലെ ഞാൻ നിന്നെ നോക്കുന്നില്ലേ നിന്നെ പോലെ എനിക്കും ഇല്ലേ സങ്കടം ... ഇങ്ങനെ വീഴാതെ നടക്കുന്നത് നിനക്ക് വേണ്ടിയല്ലേ എന്നെ അനുസരിക്കണം എന്നൊന്നും ഞാൻ പറയുന്നില്ല ഞാനില്ലാതെ ആയാൽ മോൾക്ക് ആരാ ഒറ്റയ്ക്ക് നടക്കാൻ എങ്കിലും ആ കാലൊന്ന് നമുക്ക് കാണിച്ചൂടെ അതെങ്കിലും മോൾക്ക് അനുസരിച്ചൂടെ.....??
അയാൾ അത്രയും കാലം അടക്കി വെച്ച സങ്കടമെല്ലാം പുറത്ത് ചാടിയപ്പോ ആ കണ്ണുകൾ കവിഞ്ഞൊഴുകി ... ആ കണ്ണീരിന്റെ മുന്നിലവൾക്ക് പിടിച്ചു നിൽക്കാൻ ആയില്ല...
"അച്ഛാ അതിനൊക്കെ ഒരുപാട് പൈസ വേണ്ടേ....??
"ഇന്ന് ടൗണിൽ വെച്ച് ഞാനെന്റെ കൂട്ടുകാരനെ കണ്ടിരുന്നു എന്റെ അവസ്ഥ എല്ലാം അറിയാവുന്ന ആളാ... ആയുർവേദ ചികിത്സയിൽ അറിവും അവനുണ്ട്.. എല്ലാം അറിയാവുന്ന അവൻ തന്നെയാണ് എന്റെ മുന്നിലേക്ക് ഇക്കാര്യം വെച്ചത്.. മരുന്നിന്റെ പൈസ മാത്രമേ അവനു വേണ്ടു.. നമുക്കൊന്ന് നോക്കിയാലോ....??
"ഉഴിച്ചിൽ ആണോ....??
"ആഹ്..."
"അച്ഛന്റെ ഇഷ്ട്ടം "
"എന്ന ഞാൻ ഇങ്ങോട്ട് വരാൻ പറയാം. അവന്റെ സമയം അനുസരിച്ച് അവൻ ചികിത്സ നടത്തട്ടെ...."
"മഹ്...'
അച്ഛന്റെ ഭാഗത്ത് നിന്ന് നോക്കുമ്പോ പറയുന്നത് നൂറു ശതമാനവും ശരിയാണ് അങ്ങേരുടെ കാലം കഴിഞ്ഞ തനിക്ക് പിന്നെ ആരാ ... എവിടെയെങ്കിലും ചത്ത് കിടപ്പുണ്ടെന്ന് അറിഞ്ഞാലും സ്വന്തം വീട്ടുകാർ തിരിഞ്ഞു നോക്കില്ല .. അച്ഛൻ പറഞ്ഞത് പോലെ സ്വന്തം കാലിൽ നടക്കാൻ എങ്കിലും പറ്റിയാൽ ജീവൻ ഒടുക്കാൻ എങ്കിലും പറ്റും അല്ലങ്കിൽ അതിനും ഒരു സഹായി വേണ്ടി വരും തനിക്ക്... തന്റെ സൗഭാഗ്യങ്ങൾ എല്ലാം തട്ടി കളഞ്ഞു ഇറങ്ങി
💬 Comments
View all comments