Chapter Title : പാര്‍വ്വതി [Master]
ആ കണ്ണുകളിലേക്ക് നനവിറങ്ങി നിറയുന്നത് ഞാന്‍ കണ്ടു. നീട്ടിയ കൈകളിലേക്ക് ഞാനാ നോട്ട് വച്ചുകൊടുത്തു. ഒരുനിമിഷം കണ്ണടച്ച ശേഷം ചേച്ചി കൈനീട്ടി എന്റെ ശിരസില്‍ വച്ചു; അനുഗ്രഹിക്കുന്നതുപോലെ.
“എന്തിനാ ചേച്ചി കരഞ്ഞത്?”
ഞാന്‍ ചോദിച്ചു. പണം ഉള്ളില്‍ കൊണ്ടുവച്ചിട്ട് ചേച്ചി വന്നപ്പോഴായിരുന്നു ഞാനത് ചോദിച്ചത്. ചേച്ചി എന്റെയൊപ്പം ബെഞ്ചിലേക്ക് വീണ്ടുമിരുന്നു.
“ഒന്നുമില്ല കുട്ടീ; ഒന്നുമില്ല” ചേച്ചി മ്ലാനഭാവത്തോടെ ദീര്‍ഘമായി നിശ്വസിച്ചു.
“അല്ല, എന്തോ ഉണ്ട്. പറ ചേച്ചി; എന്തിനാ കരഞ്ഞേ?” ഒന്നുന്നിയാല്‍ അതു നേടാതെ മാറുന്ന ശീലമില്ലാത്ത ഞാന്‍ വീണ്ടും ചോദിച്ചു.
ചേച്ചി എന്റെ കണ്ണുകളിലേക്ക് നോക്കിയിട്ട് പുറത്തേക്ക് നോട്ടം മാറ്റി. അന്തരീക്ഷം മൂടിപ്പുതച്ച മട്ടില്‍ കിടക്കുകയാണ്; നിശ്ചലമായി.
“പലചരക്കുകടയിലെ കടംവീട്ടാന്‍ നിവൃത്തിയില്ലാതെ ഇരിക്കുന്ന സമയത്താണ്..” ചേച്ചി പെട്ടെന്ന് വിതുമ്പിയെങ്കിലും വേഗം തന്നെ അതിനെ മറികടന്ന് എന്നെ നോക്കി പുഞ്ചിരിച്ചു. ആ മിഴികളില്‍ നിന്നും മുത്തുമണികള്‍ പോലെ രണ്ടുതുള്ളി കണ്ണീര്‍ കവിളുകളിലൂടെ താഴേക്ക് പതിച്ച് ചിന്നിച്ചിതറി. ഉള്ളില്‍ ഭാരമേറിയ ഏതോ വസ്തു വന്നു നിറഞ്ഞപോലെ എന്റെ മനസ്സ് വീര്‍പ്പുമുട്ടി.
“ഓകെ, നമുക്ക് ക്ലാസ് തുടങ്ങാം. അപ്പൊ കുട്ടിക്ക് ഇംഗ്ലീഷ് സംസാരിക്കണം; മടികൂടാതെ, അല്ലെ?” കണ്ണുകള്‍ തുടച്ച് പ്രസന്നഭാവത്തോടെ ചേച്ചി ചോദിച്ചു. എന്തൊക്കെയോ പറയാന്‍ വന്ന ഞാന്‍ അതെല്ലാം ഉള്ളിലൊതുക്കിയിട്ട് മൂളി.
“ഒന്നാമതായി കുട്ടി ചെയ്യേണ്ടത്, മലയാളം ഇംഗ്ലീഷായി പറയരുത് എന്നതാണ്. നമ്മള്‍ പൊതുവേ ഇംഗ്ലീഷ് പറയുന്നത് മലയാള ശൈലിയെ തര്‍ജ്ജമ ചെയുതുകൊണ്ടാണ്. ഫൊര്‍ എക്സാമ്പിള്‍ എനിക്ക് വിശക്കുന്നു എന്ന് എങ്ങനെയാണ് ഇംഗ്ലീഷില്‍ പറയുന്നത്?” ചേച്ചി ക്ലാസ് ആരംഭിച്ചുകൊണ്ട് എന്നോട് ചോദിച്ചു.
ഞാന്‍ ആലോചിച്ചു. എങ്ങനെയാണ് പറയുന്നത്. എനിക്ക്
💬 Comments
View all comments