0%

Chapter Title : പാര്‍വ്വതി [Master]

Author : Master Read All Parts 1.4K

അടിച്ച മറകള്‍ ഉണ്ട്. അതിന്റെ നടുവില്‍, മുകളിലായി നില്‍ക്കുന്നത് സാക്ഷാല്‍ പാര്‍വ്വതീദേവി തന്നെയാണോ എന്ന് ഞാന്‍ ശങ്കിക്കാതിരുന്നില്ല. ഒരു പഴയ വയലറ്റ് പ്രിന്റ്‌ സാരിയും വയലറ്റ് ബ്ലൌസും ധരിച്ചിരുന്ന അവരുടെ ദേഹത്ത് പൊന്നിന്റെ തരിപോലും ഉണ്ടായിരുന്നില്ല. ആകെ ആ വെളുത്തു തുടുത്ത ദേഹത്തുണ്ടായിരുന്ന ആഭരണം കറുത്ത ചരടില്‍ കൊളുത്തിയ ഒരു താലി മാത്രമായിരുന്നു. ഒരു പിഞ്ചുകുഞ്ഞിന്റെ മൃദുത്വം അവരുടെ ചര്‍മ്മത്തിനുണ്ടായിരുന്നു. ഇളം ചുവപ്പുനിറമുള്ള ചെറിയ ചുണ്ടുകള്‍ ശരിക്കും മുല ചപ്പുന്ന ഒരു കുഞ്ഞിന്റെ ചുണ്ടുകള്‍ക്ക് സമം. അവരെ സമീപിക്കുന്തോറും എനിക്ക് എന്നെത്തന്ന നഷ്ടമാകുന്നത് ഞാന്‍ അറിഞ്ഞു.

“കുട്ടിയുടെ പേരെന്താ?” എന്നെ സാകൂതം നോക്കിക്കൊണ്ട്‌ അവര്‍ ചോദിച്ചു. എനിക്കെന്തോ അവരുടെ കണ്ണുകളെ നേരിടാന്‍ ശക്തി പോരായിരുന്നു.

“അപ്പു” അവരുടെ കണ്ണുകളിലേക്ക് നോക്കാതെയയിരുന്നു എന്റെ മറുപടി.

“അദ്ദേഹം മോശമായി വല്ലതും പറഞ്ഞോ?”

ഞാന്‍ തലയുയര്‍ത്തി അവരെ നോക്കി. ഈശ്വരാ എന്ത് ചന്തമാണ് ഈ സ്ത്രീയ്ക്ക്! ഒരുവിധ മേക്കപ്പും ഇല്ലാതെ നില്‍ക്കുന്ന ഇവരുടെ വാലില്‍ കെട്ടാന്‍ കൊള്ളാവുന്ന ഒരെണ്ണം ആ കോളജില്‍ ഇല്ല. വെറുതെയല്ല അങ്കിള്‍ എന്നെ അധിക്ഷേപിച്ചത്!

“ഇല്ല ചേച്ചി” ആന്റി എന്ന വാക്ക് ഉപേക്ഷിച്ച് അവരുടെ പ്രായത്തിനുതക്ക വിശേഷണം ഞാന്‍ നല്‍കി.

“കള്ളം പറയണ്ട. എന്നെപ്പറ്റി കുട്ടി പറഞ്ഞതൊക്കെ ഞാന്‍ കേട്ടു” അവരുടെ മുഖത്ത് ഒരു പുഞ്ചിരി മിന്നിമാഞ്ഞു; അവയിലെ നുണക്കുഴികളെ വിരിയിച്ചുകൊണ്ട്‌. ഞാന്‍ ചമ്മലോടെ മുഖം താഴ്ത്തി.

“എനിക്കതിഷ്ടപ്പെട്ടു കുട്ടീ. അദ്ദേഹത്തിന്റെ ചിലസമയങ്ങളിലെ ഔചിത്യമില്ലാത്ത സംസാരം അലോസരമുണ്ടാക്കുന്നതാണ്. പോട്ടെ, കുട്ടി എന്തിനാണ് വന്നത്?”

എനിക്കെന്തോ അവരുടെ വാത്സല്യത്തോടെയുള്ള സംസാരം ധൈര്യം നല്‍കി. അച്ഛന്‍ കരുതുന്നതുപോലെയുള്ള ഒരു സ്ത്രീയല്ല

💬 Comments

View all comments