Chapter Title : പാർവ്വതി പരിണയം 2 [അഗ്നി]
തന്നെ ഉപദ്രവിക്കുന്നത്…"
അവൾ ശങ്കരനോട് തിരക്കി…
"അതൊന്നുമില്ല… മിസ്സ് പൊക്കോ…"
അവൻ മറുപടി കൊടുത്ത് അവളുടെ മുഖത്തേക്ക് നോക്കി…
അവിടെ കലിപ്പ് ഭാവം തന്നെ ആയിരുന്നു…
എന്നാൽ പെട്ടന്ന് അവിടെ ഒരു പുഞ്ചിരി വിരിഞ്ഞു…
എന്താ എന്ന് മനസ്സിലാവാതെ മുന്ന് എണ്ണവും മുഖത്തോടു മുഖം നോക്കിയപ്പോൾ പാർവ്വതി ബാഗും എടുത്ത് കോളേജിലേക്ക് നടന്ന് കൊണ്ട് വിളിച്ചു പറഞ്ഞു -
"ഇവിടെ കിടന്ന് ഇടി കൂടാതെ കോളേജിൽ പൊ പിള്ളേരെ…"
അവളുടെ പിന്നഴകും അന്ന നടയും നോക്കി വായും പൊളിച്ചു ശങ്കരൻ നിന്നു...
മിസ്സ് പോയതും സുനി വീണ്ടും ചോദ്യം ചെയ്ത് തുടങ്ങി… ഇത്തവണ "പോലീസ് മാമൻ മുറയികൾ" എടുത്തില്ല എന്ന് മാത്രം… അത് കേട്ട് ഞെട്ടി ആണ് അവൻ തുറന്ന് പിടിച്ച വാ പോലും അടച്ചത്...
"എടാ ഒരു അബത്തം പറ്റിയതാ… രാവിലെ സാധാരണ എല്ലാ ദിവസവും ഒരേ സമയമാ എണിക്കുന്നത്… ഒരു ദിവസവും മാറ്റം ഇല്ലാത്തോണ്ട് ഞാൻ സമയം ഒന്നും നോക്കാറില്ല… റെഡി ആയി ബാഗും എടുത്ത് അതോണ്ട് ഇറങ്ങി… ആരേം താഴെ കാണാത്തോണ്ട് കഴിക്കാൻ ഒന്നും നിന്നുമില്ല… ഇവിടെ എത്തിയപോൾ ആണ് നേരത്തെ ആയിപ്പോയി എന്ന് മനസ്സിലായത്…
പിന്നെ നിന്ന് നാറാതെ നിന്റെ വീട്ടിലേക്ക് പോന്നു…"
"മ്മ്മ്… വിശ്വസിക്കാം… പക്ഷെ ആ പോയ സാധനത്തെ കാണുമ്പോൾ ഉള്ള നിന്റെ നോട്ടവും വെപ്രാളവും അത്ര നല്ലതല്ല കേട്ടോ… ചുമ്മാ നോക്കി വെള്ളം ഇറക്കാം… പക്ഷെ നിന്റെ കണ്ണിൽ നോക്കിട്ട് ഇത് വെള്ളം ഇറക്കൽ അല്ല… നിനക്ക് അവളോട് പ്രേമം ആണോടാ നാറി…"
ശങ്കരൻ ഒരു നിമിഷം
💬 Comments
View all comments