Chapter Title : പാർവ്വതി പരിണയം [അഗ്നി]
ഉത്തരം പകുതിയേ ഉള്ളു... പേരും പറിയും ഒന്നും കിട്ടിയില്ല... വരുന്നത് ഒരു ടീച്ചർ ആണെന്ന് മാത്രം അറിഞ്ഞു...
ചങ്കരനും ഗഡികൾക്കും അത് മരുഭൂമിയിൽ മഴ പെയ്തപോലെ ഒരു കുളിര് അങ്ങ് സമ്മാനിച്ചു...
അങ്ങനെ മനക്കോട്ട കെട്ടി ക്ലാസ്സും കഴിഞ്ഞ് കോളേജ് വിട്ട് ചങ്കരൻ നേരെ വീട്ടിലേക്ക് ചെന്ന് കയറി...
"അമ്മേ ചായ..."
അകത്തേക്ക് കയറി ആരേം കണ്ടില്ലേലും മാതാ ശ്രീ അവിടെ തന്നെ കാണും എന്ന് അറിയാവുന്നത് കൊണ്ട് അവൻ ഏട്ടുമാർ പൊട്ടത്തിൽ വിളിച്ചു പറഞ്ഞ് ഉള്ളിലേക്ക് കയറി...
"ഒച്ച വക്കാതെടാ നാറി... ചെവി പൊട്ടുമല്ലോ..."
ആ അലർച്ച കേട്ട് റൂമിൽ നിന്ന് ഒരുത്തി ഓന്തിനെ പോലെ തല പുറത്തിട്ടു തെറി വിളിച്ചു കൊണ്ട് പറഞ്ഞു...
ആ ഒന്താണ് ശങ്കരന്റെ ഒരേ ഒരു പെങ്ങളൂട്ടി ഓർ അനിയത്തി പെണ്ണ്... ചങ്കരന്റെ സ്വന്തം വാസുട്ടി ഓർ വാസുകി...
തന്തപ്പടി ബിസിനസ് ഒക്കെ ആയി വീട്ടി കയറാൻ കൊറേ ടൈം ആകും... നാട്ടുകാർ പലിശ പിള്ള എന്നും ചങ്കരനും പെങ്ങളൂട്ടിയും അച്ഛാ എന്നും വിളിക്കും... ഒർജിനൽ പേര് വിനയൻ പിള്ള..
ഇനി മാതാ ശ്രീയുടെ പേരായി മാറ്റി വെക്കുന്നില്ല... "ജാനകി..."
ഇതൊക്കെ ആണ് ചങ്കർ ജിയുടെ കുടുംബത്തിലെ "നിലവിലെ" പ്രധാന അംഗങ്ങൾ...
അവൻ നേരെ മുകളിലെ റൂമിൽ പോയി ഡ്രെസ്സും മാറി ഒരു ഷോർട്സും ജേഴ്‌സിയും ഇട്ട് നേരെ താഴെ വന്നതും മാതാ ശ്രീ ചായയും ചൂട് പഴം പൊഴിയും എടുത്ത് ഡൈനിങ് ടേബിളിൽ വച്ച് സാനിധ്യം അറിയിച്ചിട്ടുണ്ട്...
അമ്മക് ഒരു ചിരിയും കൊടുത്ത് ചായയും കുടിച് ഏത്തക്ക അപ്പം വെട്ടി വിഴുങ്ങി ശങ്കരൻ അമ്മയുടെ മുഖത്തേക്ക് നോക്കുമ്പോൾ പതിവില്ലാത്ത ഒരു സന്തോഷം ആ മുഖത്ത്...
അവനിലെ ഞ്ജിജ്ഞാസു(രഹസ്യം ചൂണ്ടി ) ഇത് കണ്ട് ഒന്ന് ഉണർന്നതും, അമ്മയുടെ മുഖത്തേക്ക് ഒന്ന് സൂക്ഷിച്ചു നോക്കി...
പതിവില്ലാത്ത സ്നേഹം പ്രകടനം ഓക്കെ ആയി ആളു ശങ്കർജീടെ തലയിൽ ഓക്കെ തഴുകി...
"ഇത് എന്ത് കിണ്ടി "എന്ന് ചോദിച്ചു അവൻ തൊള്ള തുറന്നതും ഒന്നുമില്ല എന്ന് പറഞ്ഞു അവർ മുങ്ങി...
പിന്നെ നിന്ന് താളം
💬 Comments
View all comments