Chapter Title : പാത്തൂന്റെ പുന്നാര കാക്കു 1 [അഫ്സൽ അലി]
"എന്ന് വച്ചു ഞാൻ ചോദിച്ച ഉടനെ അവൻ പൈസ എടുത്തു തരുമോ? "
"അവന്റെ വാപ്പാന്റെ കടയിൽ ജോലി ചെയ്തിരുന്ന സമയം മുതൽ അവനു നിന്നെ വല്യ കാര്യമല്ലേ. അന്ന് ആ പ്രശ്നങ്ങൾ ഒക്കെ ഉണ്ടാക്കി വച്ചു അവന്റെ വാപ്പ നിന്നെ കടയിൽ നിന്ന് പുറത്താക്കിയിട്ടും അഫ്സൽ നിന്നോടുള്ള അടുപ്പം കുറച്ചില്ലല്ലോ. ഇപ്പോ അവനല്ലേ കട നോക്കുന്നത്. അവന്റെ കയ്യിൽ കാണും."
അഫ്സലിന്റെ വാപ്പ അലിയുടെ കടയിൽ ജോലിക്ക് പോയിരുന്ന രമ്യ അവിടുത്തെ മാനേജരുമായി പ്രണയത്തിലായി. ആ ബന്ധം നാട്ടിലും വീട്ടിലും ഒക്കെ അറിഞ്ഞതും അലി അവളെ ജോലിയിൽ നിന്ന് പറഞ്ഞയക്കുകയും ചെയ്തു.
സുരേഷിനെയും മകൻ അപ്പുവിനെയും മറന്നു അവൾ പ്രണയിച്ച അവളുടെ മാനേജരിക്ക അവളെ തള്ളി പറഞ്ഞപ്പോഴും തന്നെ വഞ്ചിച്ച പെണ്ണിനെ വേണ്ടന്ന് പറഞ്ഞു സുരേഷ് അവളെ കയ്യൊഴിഞ്ഞപ്പോഴും അവൾക്ക് താങ്ങായി അഫ്സൽ ഉണ്ടായിരുന്നു.
അഫ്സലിന് തന്നോടുള്ള അടുപ്പം അതൊരു സൗഹൃദം മാത്രമല്ലെന്നും അതിനപ്പുറം അവനു അവളോടുള്ള ആഗ്രഹവും രമ്യ അന്ന് തിരിച്ചറിഞ്ഞിരുന്നു . അഫ്സലിന്റെ കഴിവ് ഒന്ന് കൊണ്ട് മാത്രമാണ് താനിന്നും സുരേഷിന്റെ ഭാര്യയായി തന്റെ അപ്പുവിന്റെ അമ്മയായി ജീവിക്കുന്നത് എന്ന് അവൾക്ക് നല്ലപോലെ അറിയാം
"അവൻ തന്നാൽ തന്നെ എങ്ങനെ തിരിച്ചു കൊടുക്കാനാ? കാശിന്റെ കാര്യത്തിൽ അവൻ അല്പം കണിശക്കാരനാ. അതിപ്പോ കിട്ടാൻ ആയാലും കൊടുക്കാനായാലും "
"ഒരു മാസം മതി. അതിനുള്ളിൽ നമ്മുടെ ലോൺ ശെരിയാവുമെന്ന് മാനേജർ പറഞ്ഞിട്ടുണ്ട്. നീയവനോട് ഒരു അഞ്ചു മേടിക്ക്. ഒരു മാസം കൊണ്ട് നമുക്കത് തിരിച്ചു കൊടുക്കാം."
പക്ഷെ വർഷം ഒന്ന് കഴിഞ്ഞിട്ടും വീട് പണി
💬 Comments
View all comments