Chapter Title : പാത്തൂന്റെ പുന്നാര കാക്കു 10 [അഫ്സൽ അലി]
അവൻ... ഞാൻ... ഞാനാ അവനെ തള്ളി പറഞ്ഞെ... അവൻ... അവനെങ്കിലും ജീവിക്കട്ടെ എന്ന് കരുതി..."
അഫ്സൽ അവളെ അവനോട് ചേർത്തു പിടിച്ചു. അവളുടെ നെറുകയിൽ അവന്റെ ചുണ്ടുകൾ അമർന്നു...
"അഫ്സീ... നീ എന്റെ അനിയത്തികുട്ടിയാ... നിന്നെ ഒന്ന് തൊടാൻ ഒരുത്തനെയും ഞാൻ അനുവദിക്കില്ല... നീ ഒരിക്കലും തനിച്ചല്ല..."
രഞ്ജിതക്ക് നേരെ വിരൽ ചൂണ്ടി അവൻ അഫ്സിലയുടെ തലയിലൂടെ തലോടി...
"ഈ നില്കുന്നത് എന്റെ അമ്മയാ... നിന്റെയും... ഇത്രയും കാലം എല്ലാം സഹിച്ചു ജീവിച്ചില്ലേ നീ... ഇനി അങ്ങനെ പാടില്ല... ജീവിക്ക്... നിന്റെ ഇഷ്ടം പോലെ... എന്തിനും ഞാൻ കൂടെയുണ്ട്... നിന്റെ ജീവിതം നിന്റെ ഇഷ്ടം പോലെ ജീവിച്ചു തീർക്ക്... എന്തിനും ഏതിനും നിന്റെ ഈ ഇക്കാക്ക കൂടെയുണ്ട്..."
"എനിക്കറിയാം ഇക്കാക്കാ... ഇവിടെ വന്ന് കേറിയത് മുതൽ ടീച്ചർ എന്നെ സ്വന്തം മോളെ പോലെയേ കണ്ടിട്ടുള്ളൂ... രണ്ട് ദിവസമേ ആയുള്ളൂ എങ്കിലും... ഞാൻ ഇവിടെ ഹാപ്പിയാ... "
"ടീച്ചറോ? അടി കിട്ടും നിനക്ക്... അമ്മേന്ന് വിളിയെടി പെണ്ണെ..."
അതും പറഞ്ഞു രഞ്ജിത അഫ്സിലക്ക് നേരെ കയ്യോങ്ങിയതും അവളോട് അറിയാതെ ചിരിച് പോയി.
"അമ്മ..."
അവളുടെ ചുണ്ടുകൾ ഉരുവിട്ടു.
"ഇവിടെ നിനക്ക് ഒരമ്മയുണ്ട്..."
"ഒരു അനിയത്തിയും ഉണ്ട് ഇക്കാക്കാ..."
അഫ്സലിന് മറുപടിയുമായി അമ്മുവിനോപ്പം ഹാളിലേക്ക് കയറി വന്ന അഭിന വീളിച്ചു പറഞ്ഞു...
"ആ നില്കുന്നവനും ഞാനും തമ്മിൽ വെത്യാസം ഒന്നുമില്ല... എന്നോട് കാണിക്കുന്ന സ്വാതന്ത്ര്യവും സ്നേഹവും എല്ലാം അവിടെയും കാണിക്കാം..."
എല്ലാം മൂളികേട്ട് കൊണ്ട് അഫ്സിലയും ഇരുന്നു.
"അഫ്സൽ മാമാ.... ഞങ്ങൾ റെഡി....."
മുകളിൽ നിന്നും സ്റ്റെപ് ഇറങ്ങി കൊണ്ട് നന്ദൂട്ടി ഉറക്കെ വിളിച്ചു പറഞ്ഞു.
"അമ്മൂമ്മേ... ഞങ്ങൾ പോവാ..."
രഞ്ജിതയുടെ മുന്നിൽ വന്ന് നിന്ന് അവളോട് ചേർന്ന് നിന്ന മക്കളുടെ മുന്നിലേക്ക് അവൾ മുട്ട് കുത്തി.
"ഇനി എപ്പോഴാ മക്കൾ അമ്മൂമ്മയെ കാണാൻ വരുന്നേ?"
"ഞങ്ങൾ അമ്മയെയും കൂട്ടി വരാം അമ്മൂമ്മയെ കാണാൻ"
ഇരുവരുടെയും കവിളിൽ ഓരോ ഉമ്മകൾ നൽകി അവൾ അവരെ പറഞ്ഞയച്ചു. ഒപ്പം അമ്മുവിനെയും ചേർത്തു പിടിച്ചു അവൾ.
"ഇടക്ക് ഇങ്ങോട്ട് വരണം കേട്ടോ"
"വരാം ടീച്ചറമ്മേ..."
💬 Comments
View all comments