Chapter Title : പാത്തൂന്റെ പുന്നാര കാക്കു 11 [അഫ്സൽ അലി]
തരിമ്പും പ്രതീക്ഷയുടെ വെളിച്ചം കിട്ടിയില്ല.
സമയം കടന്നു പോവുംതോറും വസ്ത്രങ്ങളില്ലാതെ തറയിൽ കിടക്കുന്ന രാജന്റെ ദേഹത്തേക്ക് എസിയുടെ തണുപ്പ് അരിച്ചിറങ്ങി. സുഖമുള്ള തണുപ്പിന്റെ കാഠിന്യം കൂടിയതും രാജൻ വിറക്കാൻ തുടങ്ങിയിരുന്നു. ചുരുണ്ടു കൂടി കിടന്നിട്ടും തണുപ്പിനെതിരെയുള്ള രാജന്റെ ശരീരത്തിന്റെ പോരാട്ടം പരാജയപെട്ടു തുടങ്ങി. കിടുകിടെ വിറച്ചുകൊണ്ട് രാജൻ തറയിൽ കിടന്ന് പുളഞ്ഞു. തണുപ്പ് കൂടി താൻ മരണത്തിലേക്ക് അടുക്കുന്നത് രാജൻ ഒരു നിമിഷം സ്വപ്നം പോലെ കണ്ടു.
നിയസിനെയും കൂട്ടി കോശിയുടെ ഗസ്റ്റ് ഹൌസിൽ വന്ന് കേറിയ അഫ്സലിനെ കോശി വരവേറ്റു.
"വാടാ... കേറി വാ..."
"അച്ചായാ... എവിടെ ഞങ്ങൾക്കുള്ള സമ്മാനം?"
അഫ്സലിന്റെ കൈ പിടിച്ചു കോശി കയറിയത് എസിയുടെ കുളിരിൽ പൊതിഞ്ഞ മുറിയിലേക്ക് ആണ്. മുറിയുടെ മൂലയിൽ തല മടക്കി വച്ച കാലുകൾക്ക് മേലേ വച്ച് ചുരുണ്ടു കൂടി ഇരിക്കുന്ന രാജനെ കണ്ടതും അഫ്സലിന്റെ മുഖം വരിഞ്ഞു മുറുകി. തണുപ്പിൽ കോച്ചി വിറക്കുന്ന രാജന്റെ മുടിയിൽ പിടിച്ചു വലിച്ച അഫ്സൽ അവനെ മുറിക്ക് നടുവിലേക്ക് വലിച്ചു കിടത്തി.
ബോധം നശിക്കാറായ രാജൻ അനക്കമില്ലാതെ കിടക്കുമ്പോൾ അഫ്സൽ ശക്തിയിൽ ശ്വാസമെടുത്തു കൊണ്ട് അവന്റെയുള്ളിൽ നുരഞ്ഞു പൊങ്ങിയ കലി പതിയെ നിയന്ത്രിച്ചു. അഫ്സലിന്റെ മുഖത്ത് വിരിഞ്ഞ പുഞ്ചിരി കോശിയും നിയാസും ശ്രദ്ധിച്ചിരുന്നു.
"നീ പറ... എന്ത് ചെയ്യണം ഇവനെ? കൊല്ലണോ?"
ഉടുതുണിയുടെ മറയില്ലാതെ ചരിഞ്ഞു കിടക്കുന്ന രാജനെ കാലുകൾ കൊണ്ട് മലർത്തിയിട്ട് കോശി അഫ്സലിനു നേരെ തിരിഞ്ഞു.
"അത് വേണ്ട അച്ചായ... ഇനിയുള്ള കാലം ഒന്നിനും വയ്യാതെ എല്ലാം കണ്ടും അറിഞ്ഞും ജീവിക്കണം ഇവൻ"
"നീയെന്താ ഉദ്ദേശിക്കുന്നത്? നിന്റെ
💬 Comments
View all comments