Chapter Title : പാത്തൂന്റെ പുന്നാര കാക്കു 2 [അഫ്സൽ അലി]
എണീറ്റുകൊണ്ട് അവളുടെ അമ്മയെ നോക്കി.
ഇല്ല, അമ്മയുടെ മുഖത്ത് ദേഷ്യം കാണാൻ ഇല്ല.
"അമ്മാ..."
എവിടയോ പോകാനായി ഒരുങ്ങി വന്ന അമ്മയെ നോക്കി അഭിന വിളിച്ചു
"മോൾ എണീറ്റു ഫ്രഷ് ആയി ബ്രേക്ഫസ്റ്റ് കഴിക്കു. ലഞ്ച് കൂടെ ഞാൻ ഉണ്ടാക്കി വച്ചിട്ടുണ്ട്. അമ്മ സ്കൂൾ വരെ പോവാ. ചിലപ്പോ വൈകുന്നേരമാവും വരാൻ."
വീട്ടിൽ നിന്ന് ഇറങ്ങി രഞ്ജിത നേരെ സജിയുടെ പേരിലുള്ള ഫ്ലാറ്റിലേക്ക് ആണ് പോയത്. സെക്യൂരിറ്റി മാധവൻ ഗേറ്റിൽ തന്നെ നിൽപ്പുണ്ട്.
"ഗുഡ് മോർണിംഗ് മാധവേട്ടാ"
"ഗുഡ് മോർണിംഗ് ടീച്ചറേ..."
"മാധവേട്ടാ , എനിക്ക് ഒരു ഗസ്റ്റ് ഉണ്ട്. ഒന്ന് അങ്ങോട്ട് വിട്ടേക്കണേ"
നിയാസിനെ അങ്ങോട്ട് കടത്തി വിടാൻ സെക്യൂരിറ്റിയോട് പറഞ്ഞവൾ നടന്നു നീങ്ങി
അവൾ ലിഫ്റ്റ് കേറി ഫ്ലാറ്റിൽ എത്തി ഹാളിലെ സോഫയിലേക്ക് ഇരുന്നു. അഭിനയുടെ ഫോൺ കയ്യിൽ എടുത്തു നിയാസിന്റെ നമ്പർ ഡയൽ ചെയ്തു.
"ഹലോ അഭീ"
മറുപുറത്ത് നിയാസിന്റെ ശബ്ദം കേട്ടതും രഞ്ജിതയുടെ ഹൃദയമിടിപ്പ് കൂടി.
"അഭിയല്ല. രഞ്ജിതയാണ്. അഭിയുടെ അമ്മ"
"അഹ് ടീച്ചർ... പറയൂ"
"ഒന്ന് കാണണം. ഇന്ന് തന്നെ. പറ്റുമെങ്കിൽ എത്രയും പെട്ടെന്ന്"
"എന്തിനാ? ആളെ വച്ചു തല്ലിക്കാൻ എങ്ങാനും ആണോ ടീച്ചറെ? "
"ഒന്ന് സംസാരിക്കണം. ഞാൻ എന്റെ ഫ്ലാറ്റിൽ ഉണ്ട്. ലൊക്കേഷൻ അയക്കാം. ഇങ്ങോട്ട് വന്നാൽ മതി"
"ശെരി"
നിയാസ് ഫോൺ കട്ട് ചെയ്തു ഉടനെ അവന്റെ അടുത്ത കൂട്ടുകാരൻ അഫ്സലിന്റെ നമ്പർ ഡയൽ ചെയ്തു.
സിനി തന്റെ ഇളയ മകൾ നന്ദൂട്ടി എന്ന് വിളിക്കുന്ന ശ്രീനന്ദനയെ സ്കൂളിലേക്ക് വിടാൻ ഒരുക്കി ഇറക്കുമ്പോഴാണ് അഫ്സൽ അങ്ങോട്ട്
💬 Comments
View all comments