Chapter Title : പാത്തൂന്റെ പുന്നാര കാക്കു 6 [അഫ്സൽ അലി]
ഞാനും അമ്മുവും അഫ്സലിന്റെ കൂടെ അഴിഞ്ഞാടുന്നത് കണ്ട് പ്രതികരിക്കാൻ ആവാതെ ജീവിക്കുന്നത് കാണണം മോളെ എനിക്ക്"
ഒരു വാക്ക് പോലും മിണ്ടാതെ ഡ്രൈവിങ്ങിൽ ശ്രദ്ധ കൊടുത്തിരിക്കുന്ന അഫ്സലിന്റെ തോളിലേക്ക് സിനി തല ചായ്ച്ചു.
"ഡാ..."
"മ്മ്മ്..."
"ഞാൻ നിന്റെ ലൈഫിലേക്ക് കേറി വന്ന ദിവസം തന്നെ ഇത് സംഭവിച്ചല്ലോടാ..."
"എന്റെ പെണ്ണെ... അതിപ്പോ നീയെന്നോട് ഇഷ്ടം പറഞ്ഞിരുന്നില്ലെങ്കിലും പടച്ചോൻ തീരുമാനിച്ചത് പോലെ നടക്കും. ചെലപ്പോ അടുത്തതിൽ ഇതും കൂടെ ചേർത്ത ഇരട്ടകൾ എങ്ങാനും തന്നാലോ പടച്ചോൻ"
സിനി അവളുടെ മറുപടി ഒരു പുഞ്ചിരിയിൽ ഒതുക്കി അവന്റെ തോളിലേക്ക് ചാഞ്ഞിരുന്നു.
"പാത്തു, അവൾ ശെരിക്കും ഹാപ്പി ആണെന്ന് നിനക്ക് തോന്നുന്നുണ്ടോ?"
"അവളോ... അവൾ ഉള്ളിൽ അലറി കരയുന്നത് എനിക്ക് കേൾക്കാം... ബാക്കിയുള്ളവരെ സങ്കടപെടുത്താതിരിക്കാൻ വേണ്ടി സ്വയം കടിച്ചു പിടിച്ചു ഇരിക്കുകയാ അവള്"
"മ്മ്മ്... പാവം...".
കുറച്ചു മുന്നോട്ട് പോയതും സിനി പെട്ടെന്ന് നേരെ എണീറ്റിരുന്നു.
"ഡാ... ആ ബൈക്ക് മനോജേട്ടന്റെയാ..."
മരങ്ങൾ തിങ്ങി കൂടിയ വഴിയിലൂടെ പോകുന്നതിനിടയിൽ സിനി പറഞ്ഞത് കേട്ട് അഫ്സൽ കാർ ഒതുക്കി.
"അവനെന്താ ഈ കാട്ടിൽ പരിപാടി?"
"ആവോ.... വല്ല വെള്ളമടി പാർട്ടിയും ആവും"
"നീ വാ... നമുക്കൊന്ന് പോയി നോക്കാം.."
"എന്തിനു? എനിക്ക് വയ്യ... നീ വണ്ടി എടുക്ക്"
അഫ്സൽ അപ്പോഴേക്ക് കാറിൽ നിന്ന് ഇറങ്ങി സിനിയെയും പിടിച്ചു ഇറക്കി.
സിനിയുടെ കയ്യിൽ പിടിച്ചു അവൻ മരങ്ങൾക്ക് ഇടയിലൂടെ നടന്നു. കുറച്ചു ദൂരെ ഒരു പൊട്ടിപൊളിഞ്ഞ വീട്ടിൽ നിന്നും വരുന്ന വെളിച്ചം കണ്ട് അഫ്സൽ അങ്ങോട്ടേക്ക് നടന്നു. പേടിയോടെ ആണെങ്കിലും അഫ്സലിന്റെ കയ്യിൽ
💬 Comments
View all comments