Chapter Title : പാത്തൂന്റെ പുന്നാര കാക്കു 8 [അഫ്സൽ അലി]
അവനെ മറക്കും. മറ്റൊരാളെ വേദനിപ്പിച്ചു കൊണ്ട് അവനെയെനിക്ക് വേണ്ട മോളെ..."
"എനിക്കിഷ്ടമല്ല..."
പെട്ടെന്നുള്ള ഷഫീദയുടെ മറുപടി സിനിയെ തളർത്തി. അവളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. വിതുമ്പൽ കടിച്ചമർത്തി അവൾ ഷഫീദയെ നോക്കി പുഞ്ചിരിക്കാൻ ശ്രമിച്ചു.
"ചേച്ചി ഈ താലിയും കഴുത്തിൽ അണിഞ്ഞു കാക്കൂന്റെ കൂടെ ജീവിക്കുന്നത് എനിക്കിഷ്ടല്ല. അതുകൊണ്ട് ഈ താലി ഞാനിന്ന് ഊരി എടുക്കാൻ പോവാ"
"പാത്തൂ... അത്... മക്കളുടെ അച്ഛൻ അല്ലെ..."
"ശ്രീകുട്ടിയും നന്ദൂട്ടിയും ഇനിയങ്ങോട്ട് കാക്കൂന്റെ മക്കളാ... പക്ഷെ അതിനു മുൻപ് ചേച്ചി അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്"
ഷഫീദ പറയാൻ പോകുന്ന അവൾ അറിയേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന സംശയത്തോടെ സിനി അവളെ നോക്കി.
"ഞാനിന്ന് വരെ കാക്കൂനോട് ഒന്നിനും എതിര് പറഞ്ഞിട്ടില്ല. കാക്കൂന് വേറെയും ബന്ധങ്ങൾ ഉണ്ട്. എനിക്കതൊക്കെ ഇഷ്ടവുമാണ്."
ഷഫീദ സിനിയുടെ മേലേക്ക് ചാഞ്ഞു. അവളുടെ കാലുകൾ മടിയിൽ വച്ചു തിരുമ്മുന്ന ബിനില ചിരിയോടെ രണ്ട് പേരെയും നോക്കി.
"ദേ ഈ ഇരുന്നു ചിരിക്കുന്ന മുതലുണ്ടല്ലോ... നമ്മുടെ ചെക്കന്റെ വെപ്പാട്ടിയാ... എനിക്കും ഇഷ്ടാ കാക്കു ഇങ്ങനെ പാറി പറന്നു പൂവിലേ തേൻ കുടിക്കുന്നത്..."
സിനി ഷഫീദയുടെ ചുണ്ടുകളിലേക്ക് വിരൽ വച്ചു.
"മോള് ഇനി ബാക്കി പറയേണ്ട... അവൻ ഏതു പൂവിലെ തേൻ കുടിച്ചാലും എനിക്കും ഇഷ്ടാ... എന്നെ ഇഷ്ടമില്ലാത്ത ഒരുത്തന്റെ ഇഷ്ടത്തിന് ഇത്രയും കാലം ജീവിച്ച എനിക്ക് എന്നെ ഒത്തിരി സ്നേഹിക്കുന്ന ഒരാണിന്റെ ഇഷ്ടത്തിന് ജീവിക്കാൻ ഇഷ്ടമാ..."
ഷഫീദ മുഖം പൊക്കി സിനിയുടെ ചുണ്ടുകളിലേക്ക് ചുണ്ട് അടുപ്പിച്ചു. സിനിയുടെ കണ്ണുകളിൽ നോക്കികൊണ്ട് അവൾ ആ വിറക്കുന്ന ചുണ്ടുകളിൽ മുത്തം വച്ചു.
💬 Comments
View all comments