Chapter Title : പാത്തൂന്റെ പുന്നാര കാക്കു 8 [അഫ്സൽ അലി]
വേണ്ടിയാ ഞാൻ അത് ചെയ്തത്... പക്ഷെ അതിനയാൾ എന്നെ നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ നാണം കെടുത്തിയപ്പോ എനിക്കായാളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു... പക്ഷെ അതിനു മുന്നേ അയാളങ്ങു തീർന്നു... എന്നെ നാണം കെടുത്തി ഇറക്കി വിട്ടവന്റെ കുടുംബം ഞാൻ ഇല്ലാതാക്കും..."
തന്റെ മേലേക്ക് കിടന്ന് കോപം കൊണ്ട് വിറക്കുന്ന രാധികയുടെ മുഖം കണ്ട് ഹംസ ചെറുതായൊന്നു പേടിച്ചു. അവൾ രണ്ടും കല്പിച്ചാണ് ഇറങ്ങിയിരിക്കുന്നത് എന്ന് അയാൾക്ക് മനസ്സിലായിരുന്നു.
"ഇക്കാക്കാ... ഇങ്ങൾ ഇത്തയെയും കൊണ്ട് ഹോസ്പിറ്റലിൽ ആണെന്ന് ജോസേട്ടൻ പറഞ്ഞു?"
ബിനില കുളിക്കാൻ കയറിയ സമയം ഷഫീദയോടും സിനിയോടും സംസാരിച്ചിരിക്കുന്ന സമയം അഫ്സിലയുടെ കാൾ വന്ന് അവളോട് സംസാരിക്കുകയായിരുന്നു അഫ്സൽ.
"അഹ് അതെ..."
"എങ്ങനെയുണ്ട് ഇത്താക്ക് ഇപ്പോ? ഓക്കേ ആയോ?"
"ആയി വരുന്നു... നീ ചുമ്മാ വിളിച്ചതാണോ?"
അവളോടുള്ള നീരസം അവന്റെ സംസാരത്തിൽ നിറഞ്ഞു നിന്നിരുന്നു. അത് മനസിലാവാതെ വാതോരാതെ സംസാരിച്ചുകൊണ്ടിരുന്നു അഫ്സില.
"കുറച്ചു ചെക്ക് സൈൻ ചെയ്യാനുണ്ട്. ഇക്കാക്ക ഇങ്ങോട്ട് വരുന്നുണ്ടോ?"
"ഇല്ല... നീയൊരു കാര്യം ചെയ്യ്... അതുമായി ഇങ്ങോട്ട് വാ. ഞാനിവിടെ കാണും..."
"ശെരി. ഞാനിപ്പോ തന്നെ വരാം"
അവൻ അന്ന് രാത്രി കണ്ടതിനെ പറ്റി അവളോട് സംസാരിക്കാൻ തന്നെ തീരുമാനിച്ചുകൊണ്ട് അവൻ കാൾ കട്ട് ചെയ്തു.
ഹോസ്പിറ്റലിൽ എത്തിയ അഫ്സില കൊടുത്ത ചെക്കുകൾ സൈൻ ചെയ്ത് അവൻ അവളോട് സംസാരിക്കാൻ തുടങ്ങി.
"അഫ്സിക്ക് ഞാൻ തരുന്ന ശമ്പളം പോരാതെ വരുന്നുണ്ടോ?"
"അതെന്താ ഇക്കാക്ക അങ്ങനെ ചോദിച്ചത്? എനിക്ക് ആ കിട്ടുന്നത് തന്നെ കൂടുതലാ... വീട്ടിലിരിക്കാൻ വയ്യാത്ത കൊണ്ടാ ഞാൻ ജോലിക്ക് വരുന്നേ... അല്ലാതെ എനിക്കെന്തിനാ ഇക്കാക്ക കൊറേ പൈസ ഒക്കെ"
"അപ്പോ പിന്നെ നിന്റെ ഉപ്പാക്ക് പൈസ ഉണ്ടാക്കാൻ വേണ്ടിയാണോ നീ സ്വന്തം ശരീരം വിൽക്കാൻ നടക്കുന്നത്? കഴിഞ്ഞ രാത്രി നിന്നെ ആ കോലത്തിൽ കണ്ടപ്പോ സഹിച്ചില്ല. അതുകൊണ്ട് ചോദിച്ചതാ"
അഫ്സലിന്റെ ചോദ്യങ്ങൾ അഫ്സിലയെ തളർത്തി കളഞ്ഞിരുന്നു. അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി. അവളുടെ കണ്ണുനീർ കണ്ട് ഷഫീദ അഫ്സലിനെ തടഞ്ഞു.
"വേണ്ട കാക്കൂ... അവൾ... അവൾ കരയുന്നു. അവൾക്കെന്താ പറയാനുള്ളെ എന്ന് കേൾക്ക് ആദ്യം. കാരണമില്ലാതെ
💬 Comments
View all comments